ആ ചിത്രം എങ്ങനെ പരാജയമായെന്ന് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല: മോഹൻലാൽ

മലയാളത്തിൽ നിരവധി ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ടാണ് മോഹൻലാൽ – പ്രിയദർശൻ. ബോയിങ് ബോയിങ്, കിലുക്കം, വന്ദനം, തേന്മാവിൻ കൊമ്പത്ത് തുടങ്ങി ഇരുവരും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർ തിയേറ്ററിലേക്ക് വന്നിട്ടുണ്ട്. ശ്രീനിവാസന്റെ തിരക്കഥയിൽ പ്രിയദർശൻ അണിയിച്ചൊരുക്കിയ സിനിമയായിരുന്നു കിളിച്ചുണ്ടൻ മാമ്പഴം
മോഹൻലാൽ, സൗന്ദര്യ, തിലകൻ തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ച ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകിയൊരുക്കിയെങ്കിലും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. വിദ്യസാഗർ ഒരുക്കിയ സിനിമയിലെ ഗാനങ്ങളും നന്നായി  ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച വിഷ്വലും, ഗാനങ്ങളും തമാശകളുമെല്ലാം ഉണ്ടായിട്ടും കിളിച്ചുണ്ടൻ മാമ്പഴം എന്തുകൊണ്ട് വിജയമായില്ലെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മോഹൻലാൽ.
എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യമാണ് അതെന്നും സിനിമയിലെ കാര്യങ്ങളെ ഒരിക്കലും  പ്രവചിക്കാൻ കഴിയില്ലെന്നും മോഹൻലാൽ പറയുന്നു. അതറിയുമായിരുന്നുവെങ്കിൽ വിജയ സിനിമകൾ മാത്രം തെരഞ്ഞെടുത്തേനെയെന്നും അദ്ദേഹം പറഞ്ഞു. സംവിധായകനും സുഹൃത്തുമായ പ്രിയദർശനെ കുറിച്ചും മോഹൻലാൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights