രണ്ട് ഡസൻ രാജ്യങ്ങളിലെ ഏകദേശം 90 പേരെ സ്‌പൈവെയർ ഉപയോഗിച്ച് ഹാക്കർമാർ ലക്ഷ്യംവച്ചതായി വാട്‌സാപ്പ്. ഇതിൽ മാദ്ധ്യമപ്രവർത്തകരും സാമൂഹിക പ്രവർത്തകരും ഉൾപ്പെടുന്നു. ഇസ്രയേലി കമ്പനി ‘പാരഗൺ സൊല്യൂഷൻസിന്റെ’ ഉടമസ്ഥതയിലുള്ള ഹാക്കിംഗ് ടൂൾ ഉപയോഗിച്ചായിരുന്നു ഫോൺ ചോർത്തൽ.
ഹാക്ക് ചെയ്യുന്നതിനായി ഇരയുടെ ഫോണിലേയ്ക്ക് ഇലക്‌ട്രോണിക് രേഖകൾ അയച്ചാൽ മാത്രം മതിയാവും. ഇതിനോട് ഇരകൾ പ്രതികരിക്കാതെ തന്നെ അവരുടെ ഉപകരണം ഹാക്കർ അപഹരിക്കുന്നുവെന്നാണ് വാട്‌സാപ്പ് വ്യക്തമാക്കുന്നത്. എന്നാൽ ഇസ്രയേൽ കമ്പനിയാണ് ഇതിന് പിന്നിലെന്നത് എങ്ങനെ കണ്ടെത്തിയെന്ന് വാട്‌സാപ്പ് വെളിപ്പെടുത്തുന്നില്ല. ഹാക്കിംഗ് ശ്രമങ്ങൾ തടസപ്പെടുത്തിയെന്നും കനേഡിയൻ ഇന്റർനെറ്റ് വാച്ച്‌ഡോഗ് ഗ്രൂപ്പായ സിറ്റിസൺ ലാബിലേയ്ക്ക് പ്രശ്‌നം റഫർ ചെയ്തുവെന്നും വാസ്‌ടാപ്പ് അധികൃതർ അറിയിക്കുന്നു. സ്‌പൈവെയറുകളെ കൂലിപ്പട്ടാളമെന്ന രീതിയിൽ ഉപയോഗിക്കുന്നതിലെ വർദ്ധനവാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് സിറ്റിസൺ ലാബ് ഗവേഷകൻ ജോൺ സ്‌കോട്ട് റെയിൽട്ടൺ വ്യക്തമാക്കി.
ഒരു ലിങ്കിലും ക്ളിക്ക് ചെയ്തില്ലെങ്കിലും ഫോൺ ഹാക്ക് ചെയ്യപ്പെടും’; മുന്നറിയിപ്പുമായി വാട്‌സാപ്പ്
