ഇനി റമദാൻ മാസത്തിൽ പകൽ സമയങ്ങളിൽ എമിറേറ്റിൽ ഭക്ഷണം തയ്യാറാക്കാനും പ്രദർശിപ്പിക്കാനും വിൽക്കാനും പ്രത്യേകം അനുമതി വാങ്ങണം. ഇതിനായി മുനിസിപ്പാലിറ്റി വ്യത്യസ്ത ഫീസ് ഈടാക്കുന്ന രണ്ട് വ്യത്യസ്ത തരം പെർമിറ്റുകളാണ് സ്ഥാപനങ്ങൾക്ക് അനുവദിക്കുന്നത്. പെർമിറ്റുകൾ അനുവദിച്ചു തുടങ്ങിയതായി അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം ഇനി അനുമതി ലഭിക്കുന്നവർക്ക് മാത്രമേ ഇഫ്താറിനുമുമ്പ് ഭക്ഷണം പ്രദർശിപ്പിച്ച് വിൽപന നടത്താൻ അനുവാദം ലഭിക്കുകയൊള്ളു. ഷോപ്പിങ് മാളുകളിലേത് ഉൾപ്പെടെ ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുന്നതിനും വിൽക്കുന്നതിനുമുള്ള സ്ഥലങ്ങൾക്ക് പ്രത്യേക പെർമിറ്റ് വാങ്ങണം.
ഈ പെർമിറ്റിൽ ഭക്ഷണം ഡൈനിങ് ഏരിയയിൽ വിളമ്പുന്നതിന് അനുവാദമുണ്ടാകില്ല. അടുക്കളകൾക്കുള്ളിൽ മാത്രമേ ഭക്ഷണം തയ്യാറാക്കാനും പാചകം ചെയ്യാനും അനുവാദമുണ്ടാകൂ. പെർമിറ്റ് ഇഷ്യൂ ഫീസായി 3,000 ദിർഹം അടക്കുകയും വേണം.
ഷാർജയിൽ ഭക്ഷണം പ്രദർശിപ്പിക്കാൻ ഇനി അനുമതി വേണം
