വീഡിയോ ഷൂട്ടിന് വേണ്ടി മാലിന്യം വാരി, ഷൂട്ട് കഴിഞ്ഞപ്പോള്‍ അവിടെ തന്നെ ഉപേക്ഷിച്ച് മടക്കം; വൈറലായി ഒരു വീഡിയോ!

Advertisements
Advertisements

മൂഹിക മാധ്യമങ്ങളിലെ പ്രശസ്തിക്ക് വേണ്ടി, കൈയടിക്ക് വേണ്ടി ആളുകള്‍ എന്തും ചെയ്യാന്‍ മടിക്കാത്ത കാലമാണിത്. പ്രത്യേകിച്ചും സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ പലരും ആളുകള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധനേടാനായി പല വ്യാജ വീഡിയോകളും നിര്‍മ്മിക്കുന്നു. തങ്ങളുടെ ഫോളോവേഴ്സിന് മുന്നില്‍ തങ്ങള്‍ക്കുള്ള സാമൂഹിക പ്രതിബന്ധത കാണിക്കാനായി വ്യാജ വീഡിയോകള്‍ നിര്‍മ്മിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവരും കുറവല്ല. അത്തരത്തില്‍ ഒരു വ്യാജ വീഡിയോ നിര്‍മ്മിക്കുന്ന ഒരു സാമൂഹിക മാധ്യമ സ്വാധീനമുള്ള വ്യക്തിയുടെ വീഡിയോ കഴിഞ്ഞ ദിവസം വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. CCTV IDIOTS എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ‘നിങ്ങൾ പരിസ്ഥിതിയെക്കുറിച്ച് ശ്രദ്ധിക്കുന്നതുപോലെ കാണുന്നതിന്’ എന്ന് കുറിച്ചു കൊണ്ടായിരുന്നു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മൂന്ന് ദിവസം കൊണ്ട് 11 ലക്ഷം പേരാണ് വീഡിയോ കണ്ടത്. ടിക് ടോക്കില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ പിന്നീട് ട്വിറ്ററിലും പങ്കുവയ്ക്കപ്പെടുകയായിരുന്നു.

Advertisements

‘ദി സോഷ്യല്‍ ജോക്കര്‍’ എന്ന ടിക് ടോക്ക് ഉപയോക്താവാണ്, സാമൂഹിക മാധ്യമ സ്വാധീനമുള്ള മറ്റൊരു യുവതി, താന്‍ സാമൂഹിക പ്രതിബന്ധതയുള്ള ആളാണെന്ന് തോന്നിക്കാന്‍ വേണ്ടി മാത്രം ഒരു ബീച്ച് വൃത്തിയാക്കുന്ന വ്യാജ വീഡിയോ നിര്‍മ്മിക്കുന്നത് രഹസ്യമായി ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. യുവതി തന്‍റെ സാമൂഹിക പ്രതിബന്ധത വെളിവാക്കാനായി വ്യാജ വീഡിയോ നിര്‍മ്മിക്കുമ്പോള്‍ അവര്‍ക്ക് പുറകിലിരുന്ന് മറ്റൊരാള്‍ യാഥാര്‍ത്ഥ വീഡിയോ ചിത്രീകരിച്ചു. ഈ വീഡിയോയാണ് ‘ദി സോഷ്യല്‍ ജോക്കര്‍’ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതും പിന്നീട് വൈറലായതും. ക്യാമറയ്ക്ക് മുന്നിലെ വ്യാജ നിര്‍മ്മിതി വിമര്‍ശിക്കപ്പെട്ടപ്പോള്‍ ക്യാമറയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധ നേടി.

എങ്ങനെ തങ്ങളുടെ സാമൂഹിക പ്രതിബന്ധത തെളിയിക്കാമെന്ന് മൂന്ന് ഘട്ടങ്ങളിലൂടെ വീഡിയോ വ്യക്തമാക്കുന്നു. ‘ഒന്നാം ഘട്ടം; നിങ്ങൾ ചവറ്റുകുട്ടകളിൽ വടികൾ നിറയ്ക്കുന്നത് നിങ്ങളുടെ സുഹൃത്തിനെ കൊണ്ട് ചിത്രീകരിക്കുക. രണ്ടാം ഘട്ടം, കാറ്റിൽ മല്ലിടുന്ന നിങ്ങളുടെ ഓസ്കാർ നേടിയ പ്രകടനം പുറത്തെടുക്കുക. മൂന്നാം ഘട്ടം, ഒരു വൃത്തികെട്ട നൃത്തം ചെയ്തുകൊണ്ട് നിങ്ങളുടെ നല്ല പ്രവൃത്തി ആഘോഷിക്കുക. നാലാം ഘട്ടം, നിങ്ങളുടെ പരിപാടി കഴിഞ്ഞാല്‍ ചവറ്റുകുട്ടകൾ അവിട തന്നെ ഉപേക്ഷിക്കുക.’ എന്നിങ്ങനെയായിരുന്നു അത്. വീഡിയോ കണ്ട ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ‘ഇത് കൊണ്ടാണ് മൃഗ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, ആളുകളെ സഹായിക്കല്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ഇന്‍റര്‍നെറ്റ് പോസ്റ്റുകളെ ഞാന്‍ വെറുക്കുന്നത്’. എന്നായിരുന്നു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights