ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ അഞ്ച് ഇന്ത്യൻ ജീവനക്കാരെ കൂടി മോചിപ്പിച്ചു. ഇവര്‍ നാട്ടിലേക്ക് പുറപ്പെട്ടതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിരീകരിച്ച് ഇറാനിലെ ഇന്ത്യൻ എംബസി. കപ്പലിൽ ഉണ്ടായിരുന്നത് 17 ഇന്ത്യാക്കാർ.
ഒരു വനിതയുൾപ്പെടെ 25 ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നു. ഇതില്‍ 4 മലയാളികളടക്കം 17 പേരും ഇന്ത്യക്കാരായിരുന്നു. ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ ജീവനക്കാരുടെ മോചനത്തിനായി നയതന്ത്ര നീക്കങ്ങള്‍ തുടങ്ങിയതിനു പിന്നാലെ ഏക വനിതയായ ആൻ ടെസ ജോസഫിനെ കപ്പല്‍ കമ്പനി വിട്ടയച്ചു
നയതന്ത്ര തലത്തിൽ കപ്പലിലുള്ള മുഴുവൻ ഇന്ത്യാക്കാരെയും മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതിനു പിന്നാലെ കഴിഞ്ഞമാസം 13നാണ് ഹോർമൂർ കടലിടുക്കിൽ വച്ച് എംഎസ്‍സി ഏരീസ് എന്ന ഇസ്രായേല്‍ ബന്ധമുളള ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്ത്.