കാലിക്കറ്റ് ഇൻറർസോൺ;
വെസ്‌റ്റേണ്‍ ഡ്രംസില്‍
ഒന്നാം സ്ഥാനം നേടി
വയനാട്ടുകാരന്‍
കല്‍പ്പറ്റ :വെസ്‌റ്റേണ്‍ ഡ്രംസില്‍ ഒന്നാം സ്ഥാനം നേടി വയനാട്ടുകാരന്‍ സനഗ് സാജു. മജിലീസ് കോളേജ് വളാഞ്ചേരിയില്‍ നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ സോണ്‍ കലോത്സവത്തിലാണ് തുകല്‍ വാദ്യം, ജാസ് തുകല്‍ വാദ്യം, ട്രിപ്പിള്‍ ഡ്രംസ്, എന്നീ മത്സരയിനങ്ങള്‍ക്ക് സനഗ് സാജു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കൂടാതെ ഗ്രൂപ്പ് ഇനങ്ങളില്‍ ഈസ്റ്റേണ്‍ ഗ്രൂപ്പ് സോങിനും, വെസ്റ്റേണ്‍ ഗ്രൂപ്പ് സോങ്ങിനും ഒന്നാം സ്ഥാനം നേടി. സെന്റ് ജോസഫ് കോളേജ് ദേവഗിരിയിലെ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് സനഗ്. പിതാവ് പ്രമുഖ ഡ്രംസ് ആര്‍ട്ടിസ്റ്റ് മാനന്തവാടി കുഴി നിലത്തെ സാജു ജോര്‍ജാണ് ഗുരുനാഥന്‍.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി സോണ്‍ കലോത്സവത്തിലും തുകല്‍ വാദ്യം ട്രിപ്പില്‍ ഡ്രംസിലും ഒന്നാം സ്ഥാനം നേടിയിരുന്നു.മൂന്നാം ക്ലാസ് മുതലേ സിബിഎസ്ഇ സ്റ്റേറ്റ് കലോത്സവത്തിന്റെ ഭാഗമായിട്ടാണ് സനഗ് കലാ ജീവിതം തുടങ്ങിയത്. മാനന്തവാടി ഹില്‍ ബ്ലൂംമ്‌സ് സ്‌കൂളിലാണ് പഠിച്ചത്. കലോത്സവവേദികളില്‍ തന്റെ കഴിവ് തെളിയിക്കുന്ന ഒരു അവസരവും സനഗ് പാഴാക്കിയിട്ടില്ല.
കാലിക്കറ്റ് ഇൻറർസോൺ;
വെസ്‌റ്റേണ്‍ ഡ്രംസില്‍
ഒന്നാം സ്ഥാനം നേടി
വയനാട്ടുകാരന്‍
