മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അതീവ ജാഗ്രതയും ഉത്തരവാദിത്തവും പാലിക്കണം: സുപ്രിംകോടതി

Advertisements
Advertisements

ന്യൂഡല്‍ഹി: മാധ്യമങ്ങളിലെ പ്രധാന സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ ഏതെങ്കിലും പ്രസ്താവനകള്‍, വാര്‍ത്തകള്‍ അല്ലെങ്കില്‍ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അതീവ ജാഗ്രതയും ഉത്തരവാദിത്തവും പാലിക്കണമെന്ന് സുപ്രിംകോടതി. സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം പരമപ്രധാനമാണെന്നും കോടതി പറഞ്ഞു. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് പങ്കുണ്ടെന്നും ജനവികാരങ്ങളെ സ്വാധീനിക്കാനും മാറ്റാനുമുള്ള കഴിവ് മാധ്യമങ്ങള്‍ക്കുണ്ടെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാലയും ആര്‍ മഹാദേവനും അടങ്ങുന്ന ബെഞ്ച് ആവര്‍ത്തിച്ചു. ബിഡ് & ഹാമര്‍ – ഫൈന്‍ ആര്‍ട്ട് ഓക്ഷനിയേഴ്സ് ലേലം ചെയ്യുന്ന ചില ചിത്രങ്ങളുടെ ആധികാരികതയെച്ചൊല്ലി അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതായി ആരോപിക്കപ്പെട്ട ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റോറിയല്‍ ഡയറക്ടര്‍ക്കും മറ്റ് പത്രപ്രവര്‍ത്തകര്‍ക്കുമെതിരായ മാനനഷ്ടക്കേസ് റദ്ദാക്കിയപ്പോഴാണ് ബെഞ്ചിന്റെ നിരീക്ഷണം. ‘ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം പരമപ്രധാനമാണെന്ന് ഞങ്ങള്‍ ഊന്നിപ്പറയുന്നു. അതേസമയം, മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, പ്രത്യേകിച്ച് പ്രധാന സ്ഥാനങ്ങളിലുള്ള വ്യക്തികള്‍, എഴുത്തുകാര്‍ മുതലായവര്‍ ഏതെങ്കിലും പ്രസ്താവനകള്‍, വാര്‍ത്തകള്‍ അല്ലെങ്കില്‍ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അതീവ ജാഗ്രതയും ഉത്തരവാദിത്തവും പാലിക്കണമെന്ന് ഞങ്ങള്‍ വ്യക്തമാക്കുന്നു”ബെഞ്ച് പറഞ്ഞു. പേന വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതാണ് എന്ന ഇംഗ്ലീഷ് എഴുത്തുകാരന്‍ ബള്‍വര്‍ ലിറ്റണ്‍ന്റെ പ്രസ്താവന ഉദ്ധരിച്ചു കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ”മാധ്യമ റിപോര്‍ട്ടിങില്‍ കൃത്യതയും നീതിയും പുലര്‍ത്തേണ്ടതിന്റെ നിര്‍ണായക ആവശ്യകതയെ ഇത് എടുത്തുകാണിക്കുന്നു, പ്രത്യേകിച്ച് വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സമഗ്രതയെ സ്വാധീനിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍. ഈ വശങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട്, വാര്‍ത്താ ലേഖനങ്ങളുടെ പ്രസിദ്ധീകരണം പൊതുതാല്‍പ്പര്യത്തിനും നല്ല വിശ്വാസത്തിനും വേണ്ടിയായിരിക്കണം,”ബെഞ്ച് പറഞ്ഞു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights