തോണിച്ചാൽ-പയിങ്ങാട്ടിരിയിൽ തെരുവ് നായയുടെ ആക്രമണം. തോണിച്ചാൽ പയിങ്ങാട്ടിരി സ്വദേശി രേവതി രാജേഷ് (37), തോണിച്ചാൽ സ്വദേശി മനോജ് (50), കല്ലോടി സ്വദേശിനി ബിന്ദു (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവി ലെ എട്ടരയോടെയാണ് സംഭവം. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജോലിക്ക് പോകുന്നതിനിടെ മനോജിനെ തോണിച്ചാൽ കാരുണ്യ നിവാസ് പരിസരത്ത് വെച്ചാണ് നായ കടിച്ചത്. തുടർന്ന് പയിങ്ങാട്ടിരി വില്ലേജ് ഓഫീസ് പരിസരത്ത് വെച്ചാണ് രേവതിയെ കടിച്ചത്. ഭർത്താവ് രാജേഷിനൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് സംഭവം. തുടർന്നാണ് അയിലമൂല ഭാഗത്ത് വെച്ച് ബിന്ദുവിന് കടിയേൽക്കുകയാ യിരുന്നു. തെരുവുനായശല്യം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരമാവധി പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിലാണ് ഈ ദാരുണസംഭവമുണ്ടായത് എന്നത് ആശങ്കയുളവാക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകും. ആവശ്യമായ നടപടികൾ സ്വീകരിക്കും.
നായയുടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്
