ആദായനികുതി വകുപ്പിന്റെ പുതിയ ദൗത്യമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ചില വ്യക്തികൾക്കു വൻ വരുമാനമുണ്ടായിട്ടും ഓരോ മാസവും ബാങ്ക് അക്കൗണ്ടിൽനിന്നു പിൻവലിക്കുന്നതു നിസാര തുകയാണ്. ഇതുകൊണ്ട് എങ്ങനെ അതതു മാസത്തെ ചെലവു നടത്തും? നടക്കുന്നത് നികുതിവെട്ടിപ്പാണോ?
അന്വേഷണത്തിന്റെ ഭാഗമായി പലചരക്കു കടയിലെ ചെലവ്, റസ്റ്ററന്റ് ബിൽ, മുടിവെട്ടാൻ മുടക്കിയ തുക, പാചകവാതക ബിൽ, വസ്ത്രവും ഷൂസും വാങ്ങിയ കണക്ക്, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് തുടങ്ങിയവയുടെ വിശദാംശങ്ങളെല്ലാം നോട്ടിസ് അയച്ചു തേടുകയാണ് ആദായനികുതി വകുപ്പ്. ആട്ടയും അരിയും വെളിച്ചെണ്ണയും വാങ്ങിയതിന്റെയടക്കം കണക്കുപറയണം.
വരുമാനവും ചെലവും പൊരുത്തപ്പെടുന്നുണ്ടോ എന്നാണു പ്രധാനമായും അന്വേഷിക്കുന്നതെന്ന് നികുതിവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഭാഗമായി വ്യക്തികളോടു കുടുംബാംഗങ്ങളുടെ വിവരങ്ങൾ, വരുമാനം, പാൻ തുടങ്ങിയവയും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിവരങ്ങൾ കൈമാറാൻ തയാറായില്ലെങ്കിൽ വർഷം ഒരുകോടി രൂപയുടെ ചെലവു നടത്തിയതായി കണക്കാക്കും. ഇതു കനത്ത പിഴ ഉൾപ്പെടെയുള്ള നടപടികൾക്കു വഴിവയ്ക്കുമെന്നും റിപ്പോർട്ടിലുണ്ട്.
റിച്ച്’ ആണെങ്കിലും ചെലവ് കുറവാണോ? ആദായ നികുതി വകുപ്പിന് അത്ര വിശ്വാസമില്ല; ഇനി കണക്ക് പറയണം
