ആദ്യം എയ്ഡ്സ് സ്ഥിരീകരിച്ചത് ഒരാൾക്ക്; പിന്നീട് കൂട്ട രോഗബാധ, ലഹരി കുത്തിവച്ചത് ഒരേ സിറിഞ്ച് കൊണ്ട്

കുത്തിവയ്പ്പിലൂടെ ലഹരി ഉപയോഗിച്ച 10 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. വളാഞ്ചേരിയിലാണ് എച്ച്ഐവി ബാധിതരെ കണ്ടെത്തിയത്. ഏഴു മലയാളികൾക്കും മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് എച്ച്ഐവി സ്ഥിരീകരിച്ചത്.

ഒരാളിൽ എച്ച്ഐവി സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരിലും രോഗം സ്ഥിരീകരിച്ചത്. ഇവർ ഒരേ സൂചി ഉപയോഗിച്ചതായാണ് അധികൃതർ പറയുന്നത്. സൂചി ഉപയോഗിച്ചു ലഹരി കുത്തിവയ്ക്കുന്നവർക്കിടയിൽ എയ്‌ഡ്‌സ് ബാധ കൂടുന്നതായാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ.

Home  KERALA NEWS  ആദ്യം എയ്ഡ്സ് സ്ഥിരീകരിച്ചത് ഒരാൾക്ക്; പിന്നീട് കൂട്ട രോഗബാധ, ലഹരി കുത്തിവച്ചത് ഒരേ സിറിഞ്ച് കൊണ്ട്

KERALA NEWS
ആദ്യം എയ്ഡ്സ് സ്ഥിരീകരിച്ചത് ഒരാൾക്ക്; പിന്നീട് കൂട്ട രോഗബാധ, ലഹരി കുത്തിവച്ചത് ഒരേ സിറിഞ്ച് കൊണ്ട്
By spotnews.website- 27 March 20250434

മലപ്പുറം∙ കുത്തിവയ്പ്പിലൂടെ ലഹരി ഉപയോഗിച്ച 10 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. വളാഞ്ചേരിയിലാണ് എച്ച്ഐവി ബാധിതരെ കണ്ടെത്തിയത്. ഏഴു മലയാളികൾക്കും മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് എച്ച്ഐവി സ്ഥിരീകരിച്ചത്.

ഒരാളിൽ എച്ച്ഐവി സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരിലും രോഗം സ്ഥിരീകരിച്ചത്. ഇവർ ഒരേ സൂചി ഉപയോഗിച്ചതായാണ് അധികൃതർ പറയുന്നത്. സൂചി ഉപയോഗിച്ചു ലഹരി കുത്തിവയ്ക്കുന്നവർക്കിടയിൽ എയ്‌ഡ്‌സ് ബാധ കൂടുന്നതായാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ.

ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവരിൽനിന്ന് ആരോഗ്യവകുപ്പ് നടത്തിയ സർവേയിലാണ് വളാഞ്ചേരിയിൽ ലഹരിസംഘത്തിൽ എച്ച്ഐവി സ്ഥിരീകരിച്ചതെന്നു മലപ്പുറം ജില്ലാ മെഡിക്കൽ ഓഫിസർ ആർ.രേണുക പറഞ്ഞു. ‘‘എച്ച്ഐവി വരാൻ സാധ്യതയുള്ളവരിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തിയിരുന്നു. ഹൈ റിസ്ക്കിൽപെട്ട ലൈംഗിക തൊഴിലാളികൾ, ലഹരി ഉപയോഗിക്കുന്നവർ എന്നിവരിലെല്ലാം സർവേ നടത്തിയിരുന്നു. ഈ സർവേയിലാണ് വളാഞ്ചേരിയിൽ ഒരാൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചത്. പിന്നാലെ ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലഹരി സംഘത്തിലുള്‍പ്പെട്ട 10 പേർക്ക് എച്ച്ഐവി പോസറ്റീവാണെന്ന് കണ്ടെത്തിയത്’’– രേണുക പറഞ്ഞു.

രോഗബാധ സ്ഥിരീകരിച്ചവർ പ്രത്യേകം നിരീക്ഷണത്തിലാണെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ലഹരി ഉപയോഗിക്കുന്ന ഇത്രയധികം പേർക്ക് രണ്ട് മാസത്തിനിടെ എച്ച്ഐവി സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കുന്ന വാർത്തയാണെന്നും ലഹരിക്കെതിരെയുള്ള ക്യാംപയിന്‍ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights