ടേക്ക് ഓഫിലും ലാന്‍ഡിങ്ങിലും ഫ്ളൈറ്റ് അറ്റന്‍ഡര്‍ സ്വന്തം കൈകള്‍ക്ക് മുകളില്‍ ഇരിക്കുന്നത് എന്തിന് ?

അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങൾ പിന്തുടരുന്ന സുരക്ഷാനടപടികൾ ശ്രദ്ധപിടിച്ചുപറ്റുന്നുണ്ട്. ഫ്‌ളൈറ്റിൽ ആളുകൾക്ക് അറിയാത്ത കുറേ കാര്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയാകുന്നുണ്ട്. ഫ്‌ളൈറ്റിൽ യാത്ര ചെയ്യുന്നവർ ഒരിക്കലെങ്കിലും, സീറ്റ് ബെൽറ്റ് ഇട്ടതിനുശേഷം ക്യാബിൻ ക്രൂ തുടകൾക്കടിയിൽ കൈകൾ തിരുകുന്നത് കണ്ടിട്ടുണ്ടാകും, ഇത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചും കാണും. അതിനെ കുറിച്ച് സംസാരിക്കുകയാണ് ഏവിയേഷൻ ട്രെയിനിങ് ഇന്ത്യയുടെ ഫൗണ്ടർ കേണൽ രാജഗോപാൽ.

ഫ്‌ളൈറ്റ് അറ്റൻഡന്റുമാർ കാലുകൾ നിലത്ത് നിരപ്പായി വച്ചും, തല ഹെഡ്റെസ്റ്റിന് നേരെയും, കൈകൾ തുടകളിലോ അടിയിലോ അമർത്തി സീറ്റ് ബെൽറ്റ് ഇട്ട് ഇരിക്കുന്നതും കാണാം. സുരക്ഷാ പ്രെട്ടോക്കോളിന്റെ ഭാഗമായി ഒരു സ്ഥിരതയോടെയുള്ള അംഗവിന്യാസം നിലനിർത്താനാണ് ഇത് ചെയ്യുന്നതെന്ന് കേണൽ രാജഗോപാലൻ പറഞ്ഞു.

‘ടേക്കോഫിന്റെ സമയത്തും ലാൻഡിങ്ങിന്റെ സമയത്തും ഇരിക്കുന്നതിനെ ‘ബ്രേസ് പൊസിഷൻ’ എന്നാണ് പറയുക. അടിയന്തര ഘട്ടങ്ങളിൽ പരിക്കുകൾ കുറക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പ്രഹരമേൽക്കുന്നതിൽ നിന്നും തടയാനും യാത്രക്കാരെ രക്ഷപ്പെടാൻ സഹായിക്കാനും ഈ പൊസിഷന് സാധിക്കും. ശരീരത്തിന് ഒരു അടിത്തറ നൽകാനും ഫ്‌ളൈറ്റ് അറ്റൻഡുകളെ അസിസ്റ്റ് ചെയ്യാനും ഈ പൊസിഷൻ സഹായിക്കുന്നു,’ രാജഗോപാലൻ പറഞ്ഞു.

തലയ്ക്ക് പരിക്കേൽക്കുന്നതിൽ നിന്നും, ഫ്രാക്ച്ചറുകൾ സംഭവിക്കുന്നതിൽ നിന്നും, ഡിസ് ലൊക്കേറ്റ് ആകുന്നതിൽ നിന്നുമെല്ലാം രക്ഷ നേടാൻ ബ്രേസ് പൊസഷിൻ സഹായിച്ചേക്കും. അഘാതങ്ങളുണ്ടാകുമ്പോൾ കൈക്ക് പരിക്കേൽക്കുന്നത് തടയാൻ ബ്രേസ് പൊസിഷനിൽ ഇരിക്കുന്നതാണ് നല്ലതെന്നും രാജഗോപാലൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights