പ്രേക്ഷകർക്കിടയിൽ ചിരിപ്പിച്ചും ചിന്തിപ്പിച്ചും വിജയം നേടിയ ചിത്രമാണ് ആട് ഒരു ഭീകരജീവി. ആട് , ആട് 2 എന്നീ ചിത്രങ്ങൾക്കു ശേഷം മൂന്നാം ഭാഗവുമായി എത്തുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ്. അടുത്ത വർഷം മാർച്ച് 19 ന് ചിത്രം തിയറ്ററുകളിലെത്തും.മിഥുൻ മാനുവൽ തോമസ് തിരക്കഥരചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിക്കുന്നു. വലിയ ബജറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഫാന്റസി – കോമഡി പശ്ചാത്തലത്തിലൂടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.വലിയ കൗതുകങ്ങളാണ് ഈ ചിത്രത്തിൻ്റെ പിന്നിൽ ഒളിപ്പിച്ചിരിക്കുന്നത്. നിരവധി വിദേശ താരങ്ങളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിലുണ്ട്. നൂറ്റിയറുപതു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വരുന്നതെന്ന് നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു.
ഷാജി പാപ്പനും ടീമും തിയറ്ററുകളിലേക്ക് ;ആട് -3 റിലീസ് തീയതി പ്രഖ്യാപിച്ചു









