ഞായറാഴ്ച കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യ-എ, ഓസ്‌ട്രേലിയ-എ ടീമുകള്‍ തമ്മിലുള്ള മൂന്നാം ഏകദിന മത്സരം പുരോഗമിക്കവെ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഇന്ത്യന്‍ ബൗളര്‍ അര്‍ഷ്ദീപ് സിംഗിന്റെ കുസൃതികള്‍ കാണികളെ നന്നേ രസിപ്പിച്ചു. ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സില്‍ ബൗണ്ടറിക്ക് സമീപം ഫീല്‍ഡ് ചെയ്യുകയായിരുന്ന ഇന്ത്യയുടെ ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളറായ അര്‍ഷ്ദീപ് പുഷ്-അപ്പുകള്‍ ചെയ്തും ചില നൃത്തച്ചുവടുകള്‍ വെച്ചും ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ കാണികളെ നന്നായി രസിപ്പിച്ചു. ആരാധകരുമായി അദ്ദേഹം ഇത്തരത്തില്‍ ആശയവിനിമയം നടത്തുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ 317 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 46 ഓവറില്‍ രണ്ട് വിക്കറ്റ് ബാക്കി നില്‍ക്കെ ആവേശകരമായ വിജയമായിരുന്നു സ്വന്തമാക്കിയിരുന്നത്. ഓപ്പണറായി എത്തിയ പ്രഭ്സിമ്രാന്‍ സിംഗ് 68 പന്തില്‍ നിന്ന് 102 റണ്‍സ് നേടി വിജയത്തിലേക്ക് അടുപ്പിച്ചു. ഒപ്പം ശ്രേയസ് അയ്യരും റിയാന്‍ പരാഗും 62 റണ്‍സ് വീതം നേടി പരമ്പര ഇന്ത്യക്ക് അനുകൂലമാക്കി മാറ്റി.
ബൗണ്ടറിക്കരികെ പുഷ് അപ് അടിച്ചും ഡാന്‍സ് കളിച്ചും അര്‍ഷ്ദീപ് സിംഗ്; ആവേശം ഏറ്റെടുത്ത് കാണികളും









