സംസ്ഥാന സർക്കാരിന് കീഴിലെ വിവിധ വകുപ്പുകൾ, കോളജുകൾ, സ്കൂളുകൾ , പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി നിരവധി ഒഴിവുകൾ നികത്തുന്നതിന് പി എസ് സി അപേക്ഷയുടെ അവസാന ദിവസം നാളെയാണ്. ഫെബ്രുവരി നാലിന് രാത്രി 12 മണിവരെ ഓൺലൈനായി അപേക്ഷിക്കാം.
കഴിഞ്ഞ വർഷം ഡിസംബർ 30,31 എന്നീ തീയതികളിലെ വിജ്ഞാപന പ്രകാരം വിളിച്ചിട്ടുള്ള അപേക്ഷയുടെ കാലാവധിയാണ് നാളെ രാത്രി 12 മണിയോടെ അവസാനിക്കുന്നത്. ഏകദേശം 232 തസ്തികകളിലായി നിരവധി ഒഴിവുകൾ ഈ രണ്ട് വിജ്ഞാപനത്തിലുമായിട്ടുണ്ട്.കോളജ് അദ്ധ്യപകർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ, സ്കൂൾ അദ്ധ്യാപകർ, ഡെപ്യൂട്ടി ഡയറക്ടർ, കുക്ക്, സെക്യൂരിറ്റി, ലാബ് അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് സെർവന്റ്,മാനേജർ, ഫാർമസിസ്റ്റ്, ജെ സി ബി ഓപ്പറേറ്റർ എന്നിങ്ങനെ വിവിധ തസ്തികകളിലായാണ് ഒഴിവുകളുള്ളത്. വിവിധ ഗ്രേഡുകളിലായും ഒഴിവുകളുണ്ട്. നേരിട്ടുള്ള നിയമനവും, ജോലിയിൽ നിന്നുള്ള മാറ്റം വഴി നിയമിക്കുന്ന തസ്തികകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ, ഉടൻ തന്നെ അപേക്ഷ സമർപ്പിക്കണം. പി എസ് സിയിൽ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തിട്ടില്ലെങ്കിൽ അത് പൂർത്തിയാക്കിയ ശേഷം വേണം അപേക്ഷ സമർപ്പിക്കേണ്ടത്.പി എസ് സിക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പി എസ് സി വ്യക്തമാക്കിയിട്ടുണ്ട്.
⊛അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് അപേക്ഷയിലെ വിവരങ്ങൾ വിശദമായി വായിച്ചു മനസ്സിലാക്കണം.
⊛ഫോട്ടോയുടെ പുറത്ത് രേഖപ്പെടുത്തുന്ന പേരും പ്രൊഫൈലിൽ നൽകിയിരിക്കുന്ന പേരും ഒരുപോലെ തന്നെയാണ് എന്ന് ഉറപ്പുവരുത്തണം. (സ്പെല്ലിങ്, എഴുതുന്ന രീതി എന്നിവ)
⊛പി എസ് സി അപേക്ഷയിലെ ജനനത്തീയതി വളരെ പ്രധാനപ്പെട്ടതാണ്. അതിനാൽ പത്താം ക്ലാസിലെ സർട്ടിഫിക്കറ്റിൽ അല്ലെങ്കിൽ സ്കൂൾ അഡ്മിഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന ജനനത്തീയതി തന്നെ പ്രൊഫൈലിലും ചേർക്കണം എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.ജില്ലാതല നിയമനങ്ങൾക്കായി അപേക്ഷ അയയ്ക്കുന്നവർ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് തന്നെ അപേക്ഷിക്കുന്ന ജില്ലയുടെ കാര്യത്തിൽ പ്രിവ്യു നോക്കി ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ അപേക്ഷ സബ്മിറ്റ് ചെയ്യാൻ പാടുള്ളൂ. അപേക്ഷ സമർപ്പിച്ചശേഷം ജില്ല മാറ്റാൻ സാധിക്കുന്നതല്ല.
അപേക്ഷ അയച്ച ശേഷം അപേക്ഷയുടെ പ്രിന്റഔട്ട് എടുത്ത് സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്
ഡിസംബർ 30 ലെ വിജ്ഞാപനം വായിക്കാൻ ഇവിടെക്ലിക്ക് ചെയ്യുക
ഡിസംബർ 31 ലെ വിജ്ഞാപനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക









