ന്യൂഡല്‍ഹിന്മ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് (യുജി) 2026 നുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) ക്ഷണിച്ചുതുടങ്ങി. ഇന്നു മുതല്‍ മാര്‍ച്ച് 8 വരെ അപേക്ഷ സമര്‍പ്പിക്കാം. മേയ് 3നാണ് പരീക്ഷ. അപേക്ഷകര്‍ neet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം..
അപേക്ഷാ നടപടിക്രമങ്ങള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, പരീക്ഷാ കേന്ദ്രങ്ങള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രോസ്‌പെക്ടസില്‍ ലഭ്യമാണെന്ന് എന്‍ടിഎ അറിയിച്ചു. രാജ്യത്തെ മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പ്രധാന പരീക്ഷയായതിനാല്‍ വിദ്യാര്‍ഥികള്‍ സമയബന്ധിതമായി അപേക്ഷ നല്‍കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
നീറ്റ് യുജി 2026 റജിസ്‌ട്രേഷന്‍ ആരംഭിച്ചു; മാര്‍ച്ച് 8 വരെ അപേക്ഷിക്കാം








