ചുഴലി പാലം നിര്‍മ്മാണത്തിന് സാങ്കേതിക അനുമതി

വയനാട്  കല്‍പ്പറ്റ: ചുഴലി പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചതായി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് അറിയിച്ചു.2021 ല്‍ 22 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്ന ഈ പദ്ധതി, സ്ഥലം വിട്ട് ലഭിക്കാത്തതിനാല്‍ നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്ഥലം വിട്ട് നല്‍കേണ്ട പ്രദേശവാസികളുടെ യോഗം ചേര്‍ന്ന് പ്രശ്നം സൗഹൃദപരമായി പരിഹരിച്ചു.

ഇതിനുശേഷം പുതുക്കിയ ഡിസൈന്‍ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് നിരന്തര ഇടപെടലിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ സാങ്കേതിക അനുമതി ലഭിച്ചിരിക്കുന്നതെന്നും എം.എല്‍.എ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights