വയനാട്ടില്‍ അതിമാരക മയക്കുമരുന്നായ മെത്താംഫിറ്റാമിന്‍ പിടികൂടി

വയനാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് അന്റീ നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിന്‍ എം ജെയും പാര്‍ട്ടിയും ബത്തേരി താലൂക്കില്‍ നൂല്‍പുഴ വില്ലേജില്‍ കൊല്ലഗല്‍- കോഴിക്കോട് ദേശീയപാതയില്‍ പൊന്‍കുഴി ഭാഗത്തു നടത്തിയ വാഹന പരിശോധനയില്‍ കര്‍ണാടക ഭാഗത്തു നിന്നും വന്ന കര്‍ണാടക ആര്‍ട്ടിസി ബസ്സിലെ യാത്രക്കാരനായ അസ്‌കര്‍ പിസി (37), തലശ്ശേരി സ്വദേശിയില്‍ നിന്നും 4.215 ഗ്രാം മെത്താംഫിറ്റാമിന്‍ പിടികൂടി. പരിശോധനയില്‍ പ്രിവെന്റീവ് ഓഫീസര്‍ സാബു സി ഡി, പ്രിവെന്റീവ് ഓഫീസര്‍ ഗ്രേഡ് രഘു എം എ, സിവില്‍ എക്സൈസ് ഓഫീസര്‍ വിഷ്ണു കെ കെ, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ സുദിവ്യഭായി ടി പി എന്നിവര്‍ പങ്കെടുത്തു.ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി സുല്‍ത്താന്‍ ബത്തേരിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights