‘കേരള സ്റ്റോറി 2’ റിലീസിന് സ്റ്റേ; സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി

കൊച്ചി: വിവാദ ചിത്രം ‘കേരള സ്റ്റോറി 2’ റിലീസ് തടഞ്ഞ് കേരള ഹൈക്കോടതി. സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കാണണമെന്നു ഹൈക്കോടതി സിം?ഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. 15 ദിവസത്തേക്കാണ് കോടതി ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ കേരളത്തെക്കുറിച്ച് തെറ്റായ വിവരങ്ങളുണ്ട് എന്ന് പറഞ്ഞ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

ട്രെയ്ലറിലടക്കം കേരളത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ കാണിക്കുന്നുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. സിനിമ നേരിട്ട് കണ്ട് വിലയിരുത്താനായില്ലെന്നും സിനിമ കാണാന്‍ അവസരമൊരുക്കുന്നതില്‍ നിന്ന് നിര്‍മാതാക്കള്‍ ഒഴിഞ്ഞു മാറിയെന്നും കോടതി വിമര്‍ശിച്ചു

കേരളത്തിന്റെ മതസൗഹാര്‍ദത്തെ ബാധിക്കുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കമെന്നും കോടതി വിലയിരുത്തി. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയായിരുന്നു കോടതിയുടെ നിര്‍ണായക ഇടപെടല്‍. സിനിമക്കെതിരായ ഹര്‍ജിക്കാരുടെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തി. പ്രദര്‍ശനനാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ നിലനില്‍ക്കുമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights