പാലം ഉദ്ഘാടനം: ബിജെപിയെ അവഗണിച്ചത് തരംതാണ രാഷ്ട്രീയക്കളി: ബിജെപി

മാനന്തവാടി: ആര്‍ബിഐക്ക് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കമ്മന വള്ളിയൂര്‍ക്കാവ് പാലത്തിന്റെ ഉദ്ഘാടനത്തിന് ബിജെപിയെ അവഗണിച്ച സ്ഥലം എംഎല്‍എയുടെ നടപടി തീര്‍ത്തും പ്രതീഷേധാര്‍ഹവും  ഇലക്ഷന്‍ മുന്നില്‍കണ്ട് വോട്ട് നേടാനുള്ള  തികച്ചും തരംതാഴ്ന്ന രാഷ്ട്രീയ കളിയാണെന്നും ബിജെപി മാനന്തവാടി മണ്ഡലം പ്രസിഡണ്ട് സുമരാമന്‍  വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു. നിതിന്‍ ഗഡ്കരി കേന്ദ്ര മന്ത്രി ആയത് മുതല്‍ ഇന്ത്യയിലെ റോഡുകളുടേയും പാലങ്ങളുടെയും പുരോഗതിയില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് കൈവരിച്ചിട്ടുള്ളത്. അതിന്റെ ചുവട് വെച്ച് നമ്മുടെ കേരളത്തിലും ഒരുപാട് മാറ്റങ്ങള്‍ വന്ന് തുടങ്ങിയിട്ടുണ്ട്. മാനന്തവാടിക്കാരുടെ പൈതൃകസ്വത്തായ വള്ളിയൂര്‍കാവ് പരിസരത്ത് വരുന്ന പാലത്തിന്റെ ഉദ്ഘാടനത്തിന് ബി ജെ പിയുടെ സാന്നിധ്യം എംഎല്‍എയ്ക്ക് അലോസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായതിനാലാണ് ഈ അവഗണനയെന്നും അവര്‍ കുറ്റപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights