വലപൊട്ടി വീട്ടുകിണറ്റില്‍; കണ്ണൂരില്‍ അവശനിലയിലായ മയിലിനെ രക്ഷപ്പെടുത്തി

കണ്ണൂര്‍: വലപൊട്ടി വീട്ടുകിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി. കടന്നപ്പള്ളി പാണപ്പുഴയില്‍ പരിയാരം ആയുര്‍വേദ കോളേജ് റിട്ട. നേഴ്സിങ്ങ് അസി. ഭാസ്‌കരന്റെ വീട്ടിലെ കിണറ്റിലാണ് മയില്‍ വീണത്. വനംവകുപ്പ് റെസ്‌ക്യൂവറുടെ സഹായത്തോടെയാണ് മയിലിലനെ കിണറ്റില്‍ നിന്ന് പുറത്ത് എത്തിച്ചത്.വ്യാഴാഴ്ച്ച രാവിലെയാണ് മയിലിനെ രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ചയാണ് കിണറ്റില്‍ മയില്‍ വീണത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് സര്‍പ്പാ വളണ്ടിയര്‍ ആയ സുജീന്ദ്രന്‍ മൊട്ടമ്മലിനെ വിവരം അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് സുജീന്ദ്രന്‍ മൊട്ടമ്മല്‍ വീട്ടിലെത്തി കയറുപയോഗിച്ച് മയിലിനെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തി.മണിക്കൂറുകളോളം വെള്ളത്തില്‍ കിടന്നതിനാല്‍ അവശനിലയിലായ മയിലിനെ തളിപ്പറമ്പ് വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാരായ സുരേഷ്, ഹരീഷ്മ എന്നിവരുടെ നേതൃത്വത്തില്‍ മയിലിന് ചികിത്സ നല്‍കി. ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത മയിലിനെ തളിപ്പറമ്പ് റെയിഞ്ച് ഓഫീസര്‍ സനൂപ് കൃഷ്ണന്റെ നിര്‍ദേശപ്രകാരം മയിലിന്റെ ആവാസ വ്യവസ്ഥയിലേക്ക് തുറന്ന് വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights