‘കളിയും കഴിഞ്ഞ് സഞ്ജു വീട്ടിലെത്തി, ചേട്ടന്‍ വരുന്നില്ലേ?’; ഗ്യാലറിയില്‍ നിന്നുള്ള ചിത്രങ്ങളുമായി പെപ്പെ; ട്രോളി ആരാധകര്‍!

ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന്റെ ആഘോഷം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇന്ത്യയെ ഒരിക്കല്‍ കൂടി ലോക ചാമ്പ്യന്മാരാക്കിയ സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ചും വാതാരോതെ സംസാരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതിനിടെ ഇപ്പോഴിതാ നടന്‍ ആന്റണി വര്‍ഗ്ഗീസ് പങ്കുവച്ച ചിത്രങ്ങളും വൈറലാവുകയാണ്. ഇന്ത്യ-ന്യൂസിലാന്‍ഡ് ഫൈനല്‍ നടന്ന അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് പെപ്പെ പങ്കുവച്ചിരിക്കുന്നത്.ഫൈനല്‍ കാണാന്‍ ഗ്യാലറിയില്‍ പെപ്പെയും ഉണ്ടായിരുന്നു. എന്നാല്‍ ആ ചിത്രങ്ങള്‍ പങ്കുവെക്കുന്നത് രണ്ട് ദിവസം കഴിഞ്ഞാണെന്ന് മാത്രം. ഇതോടെ സോഷ്യല്‍ മീഡിയ പെപ്പെയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായി എത്തി. ‘ഇയാള്‍ ഇപ്പോഴാണോ കളിയും കഴിഞ്ഞ് ഇറങ്ങണേ’ എന്നായിരുന്നു ഒരാളുടെ രസകരമായ കമന്റ്. അതിന് പെപ്പെ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.’ചിത്രം എടുത്തവന്‍ ഇന്നാണ് അയച്ച് തന്നത് ബ്രോ’ എന്നായിരുന്നു പെപ്പെയുടെ മറുപടി. അതും കൂടിയായപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചിരി കൂടുതല്‍ വലുതായി. നമ്മുടെ കൂട്ടത്തില്‍ മാത്രമല്ല സിനിമക്കാരുടെ ഗ്രൂപ്പിലും ഉണ്ടല്ലേ ഇതുപോലൊരു ചങ്ക് എന്നായിരുന്നു ആരാധകരുടെ മറുപടികള്‍. എന്തായാലും പെപ്പെയുടെ ചിത്രങ്ങളും കമന്റുകളുമൊക്കെ വൈറാവുകയാണ്.’സ്റ്റേഡിയത്തില്‍ വെച്ച് ഏതോ ഗുജറാത്തിയെ ഇടിച്ച് സ്റ്റേഷനില്‍ ആയിരുന്നു. ഇന്നാണ് പുറത്ത് ഇറങ്ങിയത് എന്ന് തോന്നുന്നു, കളിയും കഴിഞ്ഞ് സഞ്ജു വീട്ടില്‍ എത്തി ചേട്ടന്‍ വരുന്നില്ലേ, അണ്ണാ കപ്പ് നമ്മ തൂക്കിട്ടുണ്ട്. ടെന്‍ഷന്‍ ഇല്ലാണ്ട് ബാക്കി കണ്ടോ, ബേസില്‍ ആണ് ഫോട്ടോ എടുത്തത്. പുള്ളിയുടെ റീച്ച് പോകാതെ ഇരിക്കാന്‍ ഇന്നാണ് പുള്ളി ഫോട്ടോ കൊടുത്തത്’ എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.

അതേസമയം കാട്ടാളന്‍ ആണ് പെപ്പെയുടെ പുതിയ സിനിമ. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റാണ് സിനിമയുടെ നിര്‍മാണം. വമ്പന്‍ ബജറ്റിലൊരുക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ആക്ഷന്‍ ചിത്രങ്ങളിലൊന്നായിരിക്കും. യഥാര്‍ഥ ആനയെ വച്ചുള്ള ചിത്രീകരണത്തിന്റെ ബിടിഎസ് വിഡിയോ നേരത്തെ ചര്‍ച്ചയായിരുന്നു. പോള്‍ ജോര്‍ജ്ജ് ആണ് സിനിമയുടെ നിര്‍മാണം. സുനില്‍, കബീര്‍ ദുഹാന്‍ സിങ്, ജഗദീഷ്, ആന്‍സണ്‍ പോള്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights