തിരുവനന്തപുരം: വാമനപുരത്ത് വീടിനുള്ളിൽ ഒരു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയാതായാണ് പോലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ മാതാവ് അശ്വതി വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലാണ്.അശ്വതിയുടെ മാതാവ് തൊഴിലുറപ്പ് ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോൾ കുഞ്ഞ് നിലത്ത് പായയിൽ കിടക്കുകയായിരുന്നു. ഈ സമയം അശ്വതിയുടെ പിതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. കുട്ടി ഉറങ്ങുകയാണെന്ന് കരുതിയ മുത്തശ്ശി പിന്നീട് തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
കുഞ്ഞ് തറയിൽ കിടക്കുന്നത് കണ്ട് ഇവർ കുട്ടിയെ പെട്ടെന്ന് എടുത്തു. ഈ സമയം കുട്ടിയെ ഞാൻ കൊന്നു എന്ന് അശ്വതി പറഞ്ഞതായി അമ്മ പറയുന്നു. ഉടൻ ഒരു ഓട്ടോയിൽ കുഞ്ഞിനെ കാരേറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് നേരത്തെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കുഞ്ഞിന്റെ കഴുത്തിലും ശരീരഭാഗത്തും അടയാളങ്ങൾ ഉണ്ടായിരുന്നതിനാൽ കൊലപാതകമാണ് എന്ന സംശയത്തിലാണ് പേലീസ് അശ്വതിയെ കസ്റ്റഡിയിൽ എടുത്തത്. മരണസമയത്ത് വീട്ടിലുണ്ടായിരുന്നവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.








