പുലർച്ചെ പള്ളിമതിൽ ചാടിക്കടന്ന് റീൽ ചിത്രീകരണം, കല്ലറയ്ക്ക് മുകളിലിരുന്ന് ലഹരി ഉപയോ​ഗം, യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴ: പള്ളി സെമിത്തേരിയില്‍ കല്ലറകളുടെ മുകളിലിരുന്ന് യുവാക്കളുടെ റീല്‍ ചിത്രീകരണവും ലഹരി ഉപയോഗവും. ആലപ്പുഴ പൂന്തോപ്പ് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് നാലം?ഗ സംഘം അതിക്രമിച്ച് കയറി ലഹരി ഉപയോ?ഗിച്ചത്. ശവക്കല്ലറകളുടെ മുകളിലിരുന്ന് ലഹരിവസ്തുക്കള്‍ ഉപയോഗിച്ച ശേഷം റീല്‍ ചിത്രീകരിച്ച് ഇന്‍സ്റ്റ?ഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും യുവാക്കളുടെ റീല്‍സും പുറത്തുവന്നിട്ടുണ്ട്. കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് കുരിശ് തലകീഴായി പിടിച്ചാണ് റീല്‍ ചിത്രീകരിച്ചത്. റീല്‍സിലൂടെയും പള്ളി സെമിത്തേരിയിലെ സിസിടിവി ദൃശ്യങ്ങളിലൂടെയും യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൂന്തോപ്പ് സമീപ പ്രദേശത്തുള്ള യുവാക്കാളാണെന്നാണ് പൊലീസ് നിഗമനം.
പള്ളി കൈക്കാരന്റെ പരാതിയില്‍ യുവാക്കള്‍ക്കെതിരെ ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസ് എടുത്തു. പള്ളിയിലെ ശവക്കല്ലറകളില്‍ അതിക്രമം കാണിച്ച് മത സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ് കേസ്. യുവാക്കള്‍ ഉപയോഗിച്ച ലഹരിയിലും അന്വേഷണം ആരംഭിച്ചു. നിലവില്‍ നാലു പേരും ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights