ഫൊറൻസിക് പരിശോധനയിലും സംശയം; പരുക്കേറ്റ പ്രവാസിയായ യുവാവ് മരിച്ചത് ബൈക്കിൽ കാർ ഇടിച്ചല്ലെന്ന് പൊലീസ്

കോഴിക്കോട് :കഴിഞ്ഞ ദിവസം മാങ്കാവ് കാളൂർ റോഡ് മൂരിയാട് പാലത്തിനു സമീപം വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ് പ്രവാസിയായ യുവാവ് മരിച്ചത് ബൈക്കിൽ കാർ ഇടിച്ചുണ്ടായതല്ലെന്ന് പൊലീസ്. ബുധനാഴ്ച പുലർച്ചെ പാലത്തിനു സമീപം ബൈക്ക് യാത്രക്കാരനായ പയ്യാനക്കൽ ചക്കുംകടവ് നസീറ മൻസിൽ ജെയ്സൽ (40) ആണ് അപകടത്തെ തുടർന്നു മരിച്ചത്.20 ദിവസം മുൻപാണ് ജെയ്സൽ നാട്ടിലെത്തിയത്. പുലർച്ചെ 1.30നു നഗരത്തിൽ നിന്നു മാങ്കാവ് ഭാഗത്തേക്ക് വരുമ്പോൾ ബൈക്കിൽ കാർ ഇടിക്കുകയും നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ കൈവരിയിൽ ഇടിച്ചു ഗുരുതര പരുക്കേറ്റെന്നും തുടർന്നു കാർ യാത്രക്കാർ ആശുപത്രിയിൽ കൊണ്ടുപോയെന്നുമാണു ദൃക്സാക്ഷി പൊലീസിനു വിവരം നൽകിയത്. കസബ പൊലീസ് കേസെടുത്തിരുന്നു.
പ്രാഥമിക അന്വേഷണത്തിലും ഫൊറൻസിക് പരിശോധനയിലും സംശയം തോന്നിയതോടെ പൊലീസ് വിശദമായി അന്വേഷിക്കുകയായിരുന്നു. ബൈക്ക് പരിശോധിച്ചപ്പോൾ മറ്റു വാഹനം ഇടിച്ചതായി സൂചന ലഭിച്ചില്ല. തുടർന്നു പരിസരത്തെ സിസിടിവി പരിശോധിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയും പിന്നിൽ എത്തിയ കാർ നിർത്തി പരുക്കേറ്റ ജെയ്സലിനെ കൊണ്ടു പോകുന്നതും വ്യക്തമായെന്ന് പൊലീസ് പറഞ്ഞു.പിന്നീട് കാറിന്റെ റജിസ്ട്രേഷൻ നമ്പർ പരിശോധിച്ചു കാർ കണ്ടെത്തി വിവരം ശേഖരിച്ചു. കാറിനു 300 മീറ്ററോളം മുന്നിൽ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ടു ഇടിച്ചു മറിഞ്ഞതിനെ തുടർന്നു പരുക്കേറ്റ യുവാവിനെ ബീച്ച് ആശുപത്രിയിലും പിന്നീട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നെന്നു കാർ യാത്രക്കാർ മൊഴി നൽകിയതായി കസബ പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights