നാദാപുരത്ത് നടുറോഡില്‍ വിവാഹാഘോഷം; ഗതാഗതം തടഞ്ഞ് പടക്കം പൊട്ടിക്കല്‍; കേസ്

കോഴിക്കോട്ന്: നാദാപുരത്ത് സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി വിവാഹ ആഘോഷം നടത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് – തലശ്ശേരി പാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി നടുറോഡില്‍ പടക്കം പൊട്ടിച്ചത്.

പേരോട് ടൗണിലാണ് അപകടകരമായ രീതിയില്‍ നടുറോഡില്‍ പടക്കങ്ങള്‍ പൊട്ടിച്ചത്. കോറോത്ത് മൊയ്തു എന്നയാളുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതെന്നാണ് വിവരം. പടക്കം പൊട്ടിച്ചവര്‍ക്കായി നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights