ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന കേസ് പരി?ഗണിക്കുന്നതിനായി 9 അം?ഗ ഭരണഘടനാ ബഞ്ചിന് രൂപം നല്‍കി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് നേതൃത്വം. ജസ്റ്റിസ് ബിവി നാ?ഗരത്‌നയാണ് ബഞ്ചിലെ ഏക വനിതാ ജഡ്ജി.
ജസ്റ്റിസ് എംഎം സുന്ദരേഷ്, ജസ്റ്റിസ് എ അമാനുള്ള, ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് എജെ മസീഹ്, ജസ്റ്റിസ് പിബി വരാലെ, ജസ്റ്റിസ് ആര്‍ മഹാദേവന്‍, ജസ്റ്റിസ് ജോയ്മാല ബാ?ഗ്ചി എന്നിവരാണ് ബഞ്ചിലെ മറ്റ് അം?ഗങ്ങള്‍.
ഈ മാസം ഏഴ് മുതല്‍ ബഞ്ച് വാദം കേള്‍ക്കല്‍ ആരംഭിക്കും. യുവതീ പ്രവേശം എതിര്‍ക്കുന്നവരുടെ വാദം ഈ മാസം 7, 8, 9 തീയതികളിലായി നടക്കും. അനുകൂലിക്കുന്നവരുടെ വാ?ദം 14, 15, 16 തീയതികളിലും നടക്കും.








