ആര്‍ത്തവ ആരോഗ്യം മൗലികാവകാശം, സ്‌കൂള്‍ കുട്ടികള്‍ക്ക് സാനിറ്ററി പാഡുകള്‍ സൗജന്യമായി നല്‍കണം

ന്യൂഡല്‍ഹി: ആര്‍ത്തവ ആരോഗ്യത്തിനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീംകോടതി. സ്വകാര്യ, സര്‍ക്കാര്‍ സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി പാഡുകള്‍ സൗജന്യമായി നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നിര്‍ദേശം നല്‍കി. ആര്‍ത്തവ ആരോഗ്യത്തിനുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗമാണെന്നും കോടതി വ്യക്തമാക്കി.
എല്ലാ സ്‌കൂളുകളിലും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍്ക്കും പ്രത്യേകം ടോയ്ലറ്റുകള്‍ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് ജെ ബി പര്‍ദിവാലയും ആര്‍ മഹാദേവനും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. എല്ലാ സ്‌കൂളുകളിലും ഭിന്നശേഷി സൗഹൃ ടോയ്ലറ്റുകളും നല്‍കണമെന്നും കോടതി പറഞ്ഞു.ആര്‍ത്തവ ആരോഗ്യത്തിനുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്, കോടതി പറഞ്ഞു. സ്വകാര്യ സ്‌കൂളുകള്‍ ഈ സൗകര്യം നല്‍കുന്നില്ലെങ്കില്‍ അവയുടെ അംഗീകാരം റദ്ദാക്കുമെന്ന് പറഞ്ഞു. ടോയ്ലറ്റുകളും സാനിറ്ററി പാഡുകളും നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ ഉത്തരവാദി സര്‍ക്കാരുകളാണെന്നും ബെഞ്ച് വ്യക്തമാക്കി.6 മുതല്‍ 12 വരെ ക്ലാസുകളിലെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്കുള്ള ആര്‍ത്തവ ശുചിത്വ നയം ഇന്ത്യ മുഴുവന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജയ താക്കൂര്‍ 2024 ഡിസംബര്‍ 10 ന് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights