മാനന്തവാടി: കോഴിക്കോട് നിന്നും വരുന്ന ടി ടി സര്‍വീസിന് മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്തതുമായി മാനന്തവാടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. മാനന്തവാടി ഡിപ്പോയിലെ െ്രെഡവര്‍ എം രാഹുലിനെ കെഎല്‍ 12 എന്‍ 0234 ആദിത്യ ബസ്സിലെ ജീവനക്കാരാണ് മര്‍ദ്ദിച്ചതായി പരാതിയുള്ളത്. കല്‍പ്പറ്റ മാനന്തവാടി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സിന് സൈഡ് കൊടുത്തില്ല എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട െ്രെഡവര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയതിനാല്‍ സര്‍വീസ് മുടങ്ങി. ഈസ്റ്റര്‍ അവധി കഴിഞ്ഞ് യാത്രക്കാരുടെ ആധിക്യം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമം
കെഎസ്ആര്‍ടിസി ഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി








