ഡ്രൈഡേ മുന്നില്‍കണ്ടു വില്പനക്കായി മദ്യം സൂക്ഷിച്ചു വെച്ചിട്ടുള്ളതായി വയനാട് എക്സൈസ് ഇന്റലിജിന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ യുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് അന്റീ നാര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവെന്റീവ് ഓഫീസര്‍ വിജിത്ത് കെ ജി യും പാര്‍ട്ടിയും വൈത്തിരി താലൂക്കില്‍ അച്ചൂരാനം വില്ലേജില്‍ പന്നിയൊര ഭാഗത്തു കാടംകോട്ടില്‍ വീട്ടില്‍ ചന്ദ്രന്‍ മകന്‍ സുനില്‍ലാല്‍ കെ സി (40) എന്നയാളെ 10 ലിറ്റര്‍ വിദേശ മദ്യം വില്പനക്ക് സൂക്ഷിച്ചു വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഇയാള്‍ മുന്‍പും സമാന കേസുകളില്‍ പിടിലാകുകയും റിമാന്റില്‍ കഴിഞ്ഞിട്ടുള്ളതാണ്. പരിശോധനയിലും മറ്റും വയനാട് എക്സൈസ് ഇന്റലിജിന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ പ്രിവെന്റീവ് ഓഫീസര്‍ അനീഷ് എ എസ്, വയനാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് അന്റീ നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവെന്റീവ് ഓഫീസര്‍ രഘു വി, സിവില്‍ എക്സൈസ് ഓഫീസര്‍ സനൂപ് എം സി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ഫസീല ടി, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രസാദ് കെ എന്നിവരും പങ്കെടുത്തു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി കല്‍പ്പറ്റയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റില്‍ പാര്‍പ്പിച്ചു ഉത്തരവായിട്ടുള്ളതാണ്
വില്പനക്കായി സൂക്ഷിച്ച 10 ലിറ്റര്‍ മദ്യം പിടികൂടി









