കൂളിവയലില്‍ ഇന്നലെ നടന്ന വാഹനാപകടത്തില്‍ മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു

പനമരം : കൂളിവയലില്‍ ഇന്നലെ നടന്ന വാഹനാപകടത്തില്‍ മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു. കാര്‍ യാത്രികനായ വെസ്റ്റ് ബംഗാള്‍ ഉത്തര്‍ ദിനാജ്പുര്‍, ബാജര്‍ഗാവ് അബ്ദുല്‍ അന്‍സാരി (28) ആണ് മരിച്ചത്. അപകടത്തില്‍ മരിച്ച കോഴിക്കോട് കോടഞ്ചേരി കല്ലന്തറമേട് സ്വദേശി വെള്ളാങ്കല്‍ രഞ്ജു മാത്യു (38) വിനെ ഇന്നലെ തന്നെ തിരിച്ചറിഞ്ഞിരുന്നു. അന്‍വര്‍ എന്ന അതിഥി തൊഴിലാളി ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് കൂളിവയല്‍ ഹെല്‍ത്ത് സെന്ററിനടുത്ത വളവില്‍ മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസും പനമരം ഭാഗത്തേക്ക് വരികയായിരുന്ന കാറും അപകടത്തില്‍പ്പട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights