വൈദ്യുതാഘാതമേറ്റ് എട്ടുവയസുകാരന്‍ മരിച്ചു

അഞ്ചുകുന്ന്: വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് എട്ടു വയസുകാരന്‍ മരിച്ചു. അഞ്ചുകുന്ന് ഒന്നാം മൈല്‍ ലക്ഷം വീട് ഉന്നതിയിലെ നീതുവിന്റെ മകന്‍ സിദ്ധാര്‍ത്ഥാണ് മരിച്ചത്. വീട്ടുമുറ്റത്ത് വാട്ടര്‍ ടാങ്കിനായി സ്ഥാപിച്ച ഇരുമ്പ് സ്റ്റാന്റിന് മുകളില്‍ കയറിയപ്പോഴാണ് അപകടം. ടാങ്കിന് സമീപത്തുണ്ടായിരുന്ന കപ്പമരം എല്‍.ടി ലൈനില്‍ തട്ടിയതിനെ തുടര്‍ന്നാണ് കുട്ടിക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. തുടര്‍ന്ന് കുട്ടിയെ ആദ്യം അഞ്ചുകുന്നിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടിയിലെ മെഡിക്കല്‍ കോളേജിലുമെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights