മൈസൂരുവില്‍ വെള്ളക്കെട്ടില്‍ കാണാതായ വയനാട് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കല്‍പ്പറ്റ: മൈസൂരുവിന് സമീപം ബന്നൂരിലെ വെള്ളക്കെട്ടില്‍ കാണാതായ വയനാട് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കാര്യമ്പാടിയിലെ ലോഡിംഗ് തൊഴിലാളിയായ പെലച്ചിക്കല്‍ ഷാജഹാന്റെ മകന്‍ ഷബ്നാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൈസൂരുവില്‍ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയായ ഷബ്‌നാസ് സുഹൃത്തുക്കള്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തുര്‍ക്കി ജീവന്‍ രക്ഷാസമിതി പ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights