മുനീശ്വരംകുന്നിന് സമീപം സ്വകാര്യ തോട്ടത്തിന് തീ പിടിച്ചു

തലപ്പുഴ: തലപ്പുഴ മുനീശ്വരം കുന്നിന് സമീപം കെ.കെ ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ഉള്ള തോട്ടത്തിലെ അടി കാടുകള്‍ക്ക് ഇന്ന് രാവിലെ 10 മണിയോട് കൂടെ തീ പിടിച്ചു. 15 ഏക്കറോളം ഭൂമിയിലെ അടികാടുകള്‍ കത്തി നശിച്ചു. മാനന്തവാടിയില്‍ നിന്നും രണ്ടു അഗ്‌നിരക്ഷാ സേന യൂണിറ്റ് എത്തി തീ സമീപത്തെ വീടുകളിലേക്കും തേയില തോട്ടത്തിലേക്കും പടരാതെ നിയന്ത്രണ വിധേയമാക്കി. സ്‌റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാര്‍, അസി.സ്‌റ്റേഷന്‍ ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വിനോദ് വി.പി, ശശി കെ.ജി, സനൂപ്, സുജിത് എം.എസ്, ബിനീഷ് ബേബി,ആദര്‍ശ് ജോസഫ്, അമൃതേഷ് വി.ഡി എന്നിവര്‍ ചേര്‍ന്നാണ് തീ അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights