കഴിച്ചാല്‍ മുഖത്ത് പറ്റിപ്പിടിച്ചിരുന്ന് നാണംകെടുത്തുന്ന പലഹാരമാണ് പഫ്‌സ് എന്നാണ് പൊതുവേ പഫ്‌സിനെക്കുറിച്ച് കേള്‍ക്കാറുള്ള അപവാദം. നാലുമണിക്ക് ചായയോടൊപ്പം ഒരു പഫ്‌സ് ആര്‍ക്കായാലും ഇഷ്ടമുളള കോമ്പിനേഷനാണല്ലേ?. മുട്ട ,ഇറച്ചി, പച്ചക്കറി,മധുരക്കൂട്ട് അങ്ങനെ വിവിധതരം ഫില്ലിംഗുകള്‍ വച്ച് രുചികരമായ പഫ്‌സ് തയ്യാറാക്കാം. പക്ഷേ മുട്ട പഫ്‌സിന് ഉള്ള അത്രയും ഫാന്‍സ് മറ്റൊന്നിനും ഇല്ല എന്നുള്ളതാണ് വാസ്തവം. മുട്ട പഫ്‌സില്‍ സാധാരണയായി മുട്ടയുടെ പകുതിയും ബാക്കി മസാല ഫില്ലിംഗും ആയിരിക്കും വയ്ക്കുന്നത്. ഇത് കഴിക്കുമ്പോള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്താണ് മുട്ടയുടെ പകുതി മാത്രം, ഒരെണ്ണം മുഴുവനായി വയ്ക്കാത്തതെന്താണെന്ന്.
ഒന്നാമത്തെ കാര്യം പഫ്‌സിനുള്ളില്‍ ഒരു മുട്ട മുഴുവനായി വച്ചാല്‍ അവ മസാലയുമായി ചേര്‍ത്ത് അടച്ച് വച്ച് ബേക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാണ് എന്നതാണ്.
പഫ്‌സ് സാധാരണയായി പോക്കറ്റ് സൈസാണ്. മുട്ട പകുതിയാക്കി മുറിച്ച് വയ്ക്കുമ്പോള്‍ അത് പഫ്‌സിന്റെ ഷേയ്പ്പ് നിലനിര്‍ത്താന്‍ സഹായിക്കും.
രുചി വര്‍ധിക്കും എന്നതാണ് മൂന്നാമത്തെ കാരണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരുവും അതില്‍ നിറയ്ക്കുന്ന മസാലക്കൂട്ടും ഒക്കെ ചേരുമ്പോള്‍ കിട്ടുന്ന രുചി ഒരിക്കലും ഒരു മുട്ട മുഴുവനായി വച്ചാല്‍ കിട്ടില്ല.
മറ്റൊരു കാരണം കച്ചവടം ചെയ്യുന്നവര്‍ക്ക് അത് ലാഭമാണ് എന്നാണ്. കാരണം ഇത് മുട്ടയുടെ ചെലവ് കുറയ്ക്കും.
മുട്ട പഫ്‌സ് കേരളത്തില്‍ എത്തിയത്
കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യന്‍ ബേക്കറികളില്‍ ബ്രിട്ടീഷുകാര്‍ സ്വാധീനം ചെലുത്തിയതോടെയാണ് എഗ് പഫ്‌സിന്റെ ഉത്ഭവം. അക്കാലത്താണ് യൂറോപ്യന്‍സിന്റെ കണ്ടുപിടുത്തമായ പഫ് പേസ്ട്രി ഇന്ത്യയിലെ അടുക്കളകളിലേക്ക് എത്തുന്നത്. ഇന്ത്യന്‍ ബേക്കര്‍മാര്‍ പഫ്‌സിനെ പല വെറൈറ്റികളില്‍ പരീക്ഷിക്കാന്‍ ശ്രമിച്ചു. സാധാരണ മാംസത്തിനോ പച്ചക്കറികള്‍ക്കോ പകരം മസാലകള്‍ ചേര്‍ത്ത മുട്ടകള്‍ പഫ്‌സിനുള്ളില്‍ നിറച്ച് അവര്‍ പരീക്ഷിച്ചു. ഈ ട്വിസ്റ്റ് ദക്ഷിണേന്ത്യയിലുടനീളം, പ്രത്യേകിച്ച് കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഹിറ്റായി മാറി.








