മോദിയുടെ യോഗത്തില്‍ വെച്ച് സിഐയെ കയ്യേറ്റം ചെയ്ത സംഭവം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ സിഐയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ നടപടി. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന്‍ പ്രൊബേഷന്‍ എസ്‌ഐ കൃഷ്ണമോഹനെ സസ്‌പെന്‍ഡ് ചെയ്തു. തിരുവല്ലയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.പ്രധാനമന്ത്രി വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് പത്തനംതിട്ട കൊടുമണ്‍ സിഐയെ എസ്ഐ കൃഷ്ണമോഹനും സംഘവും ചേര്‍ന്ന് കയ്യേറ്റം ചെയ്തത്. ഡ്യൂട്ടി തടസപ്പെടുത്തുകയും കൊടുമണ്‍ സിഐയുടെ നെയിം പ്ലേറ്റ് വലിച്ചുകീറുകയും ചെയ്തതായാണ് പരാതി. ആക്രമണം നടക്കുമ്പോള്‍ എസ്ഐയും സംഘവും മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് ആരോപണം.സംഭവത്തില്‍ മ്യൂസിയം എസ്‌ഐ കൃഷ്ണമോഹന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തിരുന്നു. അതീവ ജാഗ്രത വേണ്ട സമയത്ത് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ജൂനിയര്‍ ഉദ്യോഗസ്ഥന്‍ പരസ്യമായി ആക്രമിച്ചത് വലിയ സുരക്ഷാ വീഴ്ചയും അച്ചടക്ക ലംഘനവുമായാണ് ആഭ്യന്തര വകുപ്പ് വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights