കെപിസിസി ഓഫിസിനു മുന്നില്‍ പന്തലിട്ടു, ലഡുവും പാല്‍പായസവും റെഡി, വന്‍ വിജയമെങ്കില്‍ ബിരിയാണി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങും മുമ്പേ കോണ്‍ഗ്രസ് ആസ്ഥാനം ഭരണം ലഭിച്ച പ്രതീതിയില്‍. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ മുറ്റത്ത് പന്തലിട്ടു. ഫലം വന്ന ഉടന്‍ വിതരണത്തിനായി പാല്‍പായസത്തിനും ലഡുവിനും ഓര്‍ഡര്‍ നല്‍കി. വന്‍ വിജയത്തിലേക്ക് കുതിച്ചാല്‍ ബിരിയാണിയും വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി.ഫലപ്രഖ്യാപനം തല്‍സമയം കാണാന്‍ പാര്‍ട്ടി ആസ്ഥാനത്തിന്റെ മുറ്റത്ത് രണ്ട് എല്‍ഇഡി സ്‌ക്രീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രധാന നേതാക്കളായ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, എംഎം ഹസന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ പാര്‍ട്ടി ആസ്ഥാനത്തിരുന്നാണ് വോട്ടെണ്ണല്‍ ഫലം കാണുക.കന്റോണ്‍മെന്റ് ഹൗസിലിരുന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തെരഞ്ഞെടുപ്പ് പളം കാണുക. എകെ ആന്റണിയും കെ മുരളീധരനും വീടുകളിലിരുന്നാകും ഫലം കാണുക. വിജയം ഉറപ്പായാല്‍ കെ മുരളീധരനും പാര്‍ട്ടി ഓഫീസിലേക്കെത്തും. ഉച്ചയോടെ കെ സി വേണുഗോപാലും കെപിസിസി ആസ്ഥാനത്തെത്തും. പരമാവധി നേതാക്കളെ പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തിക്കാനാണ് കെപിസിസിയുടെ തീരുമാനം. ആഘോഷത്തിന് മാറ്റുകൂട്ടാന്‍ കൂടുതല്‍ പ്രവര്‍ത്തകരും കൂട്ടത്തോടെ കെപിസിസി ആസ്ഥാനത്തെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights