കൽപ്പറ്റ കൈനാട്ടിയിൽ കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല, ഫയർഫോഴ്‌സ് സമയോചിതമായി ഇടപെട്ടു

കൽപ്പറ്റ: കൽപ്പറ്റ കൈനാട്ടിയിലെ താലൂക്ക് ഹോസ്പിറ്റലിന് സമീപമുള്ള മുത്തൂറ്റ് ഫിനാൻസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം. ആശുപത്രിക്ക് തൊട്ടടുത്തുള്ള തിരക്കേറിയ മേഖലയിൽ തീപിടുത്തമുണ്ടായത് നാട്ടുകാർക്കിടയിൽ വലിയ പരിഭ്രാന്തി പരത്തി.

തീപിടുത്തമുണ്ടായ സമയത്ത് കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സമയോചിതമായി ഇടപെട്ട് സുരക്ഷിതമായി പുറത്തെത്തിച്ചു. ഏണി ഉപയോഗിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ താഴെ ഇറക്കിയത്. സിവിൽ ഡിഫൻസ് വോളന്റിയർമാരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കുചേർന്നു.

കെട്ടിടത്തിന് അകത്തെ ഫർണിച്ചറുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
​സംഭവസ്ഥലത്ത് പോലീസും ഫയർഫോഴ്‌സും ചേർന്ന് കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.

ചിത്രം ഗൂഗിളില്‍ നിന്നും എടുത്തത്‌

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights