എടവക: എടവക ഗ്രാമപഞ്ചായത്തിലെ അഞ്ചാം പിടിക അംഗണവാടിയില്‍ നിന്നും വിരമിച്ച ഗിരിജ ടീച്ചര്‍ പാലമുക്ക് അംഗണവാടിയില്‍ നിന്നും വിരമിച്ച മോളി ടീച്ചര്‍ എന്നിവര്‍ക്കുംകാപ്പുംചാല്‍ അംഗണവാടിയില്‍ നിന്നും ഹെല്‍പ്പര്‍ ദേവി ഇ പി യ്ക്കും എടവക ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ഐ സി ഡി എസ്സും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് സമ്മേളനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ സുധാകരന്‍ ഉദ്ഘാടനം ചെയ്തു ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ വിനോദ് തോട്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മുസ്തഫ തയ്യുള്ളതില്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബൈദ തോക്കന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീല ബാലന്‍, ഗ്രാമ പഞ്ചായത്തംഗമായ രമേശന്‍.സി, ഐസിഡി എസ് സിഡിപിഒ ജീജ എം,സൂപ്പര്‍വൈസര്‍മാരായ, രഗിത, ഉദയ, സന്ധ്യ തുടങ്ങിയവര്‍ സംസാരിച്ചു.
വിരമിച്ചവര്‍ക്ക് യാത്രയയപ്പുമായി എടവക ഭരണസമിതിയും ഐസിഡിഎസും








