മാനന്തവാടി ആറാംമൈൽ ഉള്ളിശ്ശേരി പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവർക്കും യാത്രക്കാരനും പരിക്ക് . റോഡ് മുറിച്ചുകടന്ന കാൽനടയാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ഓട്ടോ റോഡിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. KL-72-D-9147 എന്ന ഓട്ടോ ആണ് അപകടത്തിൽ പെട്ടത്. ഓട്ടോ ഡ്രൈവർ വരയാൽ സ്വദേശി മുഹമ്മദാലി യാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളിക്കും ആണ് പരിക്ക്. പരിക്കേറ്റ രണ്ട് പേരെയും മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മാനന്തവാടിയില്‍ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു: ഡ്രൈവർക്കും യാത്രക്കാർക്കാരനും പരിക്ക്









