അമ്പലവയല്‍: അമ്പലവയല്‍ നീര്‍ച്ചാലില്‍ കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. നീര്‍ച്ചാല്‍ ലക്ഷംവീട് ഉന്നതിയില്‍ മാനു (ഇസ്മയില്‍) ആണ് മരണപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇസ്മയിലിനെ ഉടന്‍തന്നെ സുല്‍ത്താന്‍ ബത്തേരിയിലെ മാര്‍ട്ടിന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം









