ബോക്‌സ് ഓഫീസില്‍ നേടിയ ഉജ്ജ്വല വിജയത്തിന് ശേഷമാണ് മോഹിനിയാട്ടം ഒടിടിയിലെത്തിയത്. നെറ്റ്ഫ്‌ളിക്‌സ് സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെങ്ങും മോഹിനിയാട്ടമാണ് ചര്‍ച്ചാ വിഷയം. ചിത്രത്തിലെ റഫറന്‍സുകളും സീനുകളുടെ ഡികോഡിങുമൊക്കെയായി ആഘോഷിക്കുകയാണ് ആരാധകര്‍. ബോക്‌സ് ഓഫീസില്‍ 50 കോടിയലധികം നേടിയ ചിത്രം ഒടിടി റിലീസോടെ പാന്‍ ഇന്ത്യന്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.ഇതിനിടെ മോഹിനിയാട്ടത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. മോഹിനിയാട്ടം ഹിന്ദുമതത്തെ അപമാനിക്കുന്ന ചിത്രമാണെന്നും അതിനാല്‍ നിരോധിക്കണമെന്നുമാണ് ചിലര്‍ പറയുന്നത്. നിരന്തരമായി ഹിന്ദുവിരുദ്ധ കണ്ടന്റുകള്‍ അവതരിപ്പിക്കുന്ന നെറ്റ്ഫ്‌ളിക്‌സും ബഹിഷ്‌കരിക്കാന്‍ വലതുപക്ഷ ഹാന്‍ഡിലുകള്‍ ആഹ്വാനം ചെയ്യുന്നുണ്ട്.മലയാള സിനിമ ഇന്‍ഡസ്ട്രി നിരന്തരം ഇത്തരം സിനിമകള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ആ ഇന്‍ഡസ്ട്രിയെ തന്നെ ബഹിഷ്‌കരിക്കണമെന്നാണ് സനാതന്‍ കന്നഡ എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. ഡാര്‍ക്ക് കോമഡി എന്ന പേരില്‍ മാര്‍ക്കറ്റ് ചെയ്തിരിക്കുന്ന ചിത്രം ഹിന്ദു മതത്തിനും ദൈവങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എതിരായ വില കുറഞ്ഞ ആക്രമണമാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്.ചിത്രത്തില്‍ ശ്രീരാമന് സംഭാരവും മിച്ചറും നല്‍കുന്നതായി കാണിക്കുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു. അമ്പലങ്ങളേയും പ്രസാദത്തേയും ഹിന്ദു ആചാരങ്ങളേയും മനുഷ്യര്‍ സ്വാര്‍ത്ഥലാഭത്തിനായി സൃഷ്ടിച്ച ബിസിനസുകളായിട്ടാണ് ചിത്രം അവതരിപ്പിക്കുന്നതെന്നും കുറിപ്പിലുണ്ട്. നിരവധി പേരാണ് സനാതന്‍ കന്നഡയിലെ കുറിപ്പിന് പിന്തുണയുമായി എത്തുന്നത്. അതേസമയം വിദ്വേഷ പ്രചരണത്തോട് മോഹിനിയാട്ടത്തിന്റെ അണിയറ പ്രവര്‍ത്തകരോ നെറ്റ്ഫ്‌ളിക്‌സോ ഇതുവരേയും പ്രതികരിച്ചിട്ടില്ല.സൈജു കുറുപ്പ് നായകനായ മോഹിനിയാട്ടം ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമാണ്. സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോര്‍ട്ട്, ബേബി ജീന്‍, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണന്‍, സ്വാതി ദാസ് പ്രഭു, ദിവ്യ നായര്‍, ശ്രുതി സുരേഷ്, നന്ദു പൊതുവാള്‍, ജിനില്‍, ജിവിന്‍, നിസ്താര്‍ സേട്ട്, ശ്രീരേഖ, അന്തരിച്ച നടന്‍ സന്തോഷ് ഗുരുവായൂര്‍ എന്നിവാരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. കൃഷ്ണദാസ് മുരളിയാണ് സിനിമയുടെ സംവിധാനം.
‘രാമന് സംഭാരവും മിച്ചറും, ഹിന്ദുമതത്തെ അപമാനിച്ചു’; ‘മോഹിനിയാട്ടം’ മാത്രമല്ല, മലയാള സിനിമയെ മൊത്തം ബാന്‍ ചെയ്യാന്‍ വിദ്വേഷ പ്രചരണം







