ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 85.20 ശതമാനമാണ് വിജയം. മേഖലകളില്‍ തിരുവനന്തപുരമാണ് മുന്നില്‍.
ഈ വര്‍ഷം ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെ നടന്ന 12-ാം ക്ലാസ് പരീക്ഷയില്‍ ആകെ 18,59,551 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും ഡിജിലോക്കർ, ഉമാങ് എന്നീ പ്ലാറ്റ്ഫോമുകൾ വഴിയും വിദ്യാർഥികൾക്ക് റിസൾട്ട് അറിയാം.
ഔദ്യോഗിക വെബ്‌സൈറ്റുകള്‍:
cbse.gov.in
results.cbse.nic.in
digilocker.gov.in
umang.gov.in
ഡിജി ലോക്കര്‍’ വഴി മാര്‍ക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യുന്ന രീതി
digilocker.gov.in വെബ്‌സൈറ്റ് അല്ലെങ്കില്‍ DigiLocker ആപ്പ് തുറക്കുക
മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
”Issued Documents’ സെക്ഷനിലേക്ക് പോകുക
”CBSE Class 12 Marksheet 2026′ തെരഞ്ഞെടുക്കുക
മാര്‍ക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക
‘ഉമാങ്’ വഴി മാര്‍ക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യുന്ന രീതി
UMANG ആപ്പ് തുറക്കുക അല്ലെങ്കില്‍ umang.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
”CBSE Class XII Results 2026′ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
ആവശ്യമായ വിവരങ്ങള്‍ നല്‍കുക (Roll Number, Application Details തുടങ്ങിയവ)
”Submit’ ചെയ്യുക
നിങ്ങളുടെ ഫലം സ്‌ക്രീനില്‍ കാണാം, ഡൗണ്‍ലോഡ് ചെയ്യാം
ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാര്‍ക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യുന്ന രീതി
CBSEയുടെ ഔദ്യോഗിക റിസള്‍ട്ട് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: results.cbse.nic.in
‘Senior Secondary School Examination (Class XII) 2026′ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
Roll number, School number, Admit card ID, Date of birth, Security pin എന്നിവ നല്‍കുക
”Submit’ ക്ലിക്ക് ചെയ്യുക
മാര്‍ക്ക് ഷീറ്റ് സ്‌ക്രീനില്‍ കാണിക്കും
അത് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക






