ഇന്ധന-പാചകവാതക വിലവർധന: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടരുന്ന ജനദ്രോഹ നിലപാടുകൾ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: രാജ്യത്തെ ഇന്ധന-പാചകവാതക വിലവര്‍ധനവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ജനങ്ങള്‍ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ജനദ്രോഹ നടപടി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കും. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് ഗാര്‍ഹിക പാചക വാതകവില വര്‍ധിപ്പിക്കുന്നത്. വര്‍ധിപ്പിച്ച നിരക്ക് പ്രകാരം 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിന് 951 രൂപയായി. മാര്‍ച്ച് ഏഴിന് സിലിണ്ടറിന് 60 രൂപ വര്‍ധിപ്പിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വാണിജ്യ പാചക വാതത്തിന്റെ വില ഇരട്ടിയിലധികം വര്‍ധിച്ചതിനാല്‍ ഹോട്ടല്‍ വ്യവസായം സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തുകയാണ്. മെയ് പകുതിക്ക് ശേഷം പെട്രോള്‍, ഡീസല്‍ വിലകളില്‍ ലിറ്ററിന് മൊത്തത്തില്‍ 7.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതിനൊപ്പം സിഎന്‍ജിയ്ക്കും കിലോഗ്രാമിന് 6 രൂപയും വര്‍ധിച്ചു. ജനങ്ങള്‍ക്ക് ആശ്വാസം ഉറപ്പാക്കുന്ന വിധത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.പെട്രോളിയം വില വര്‍ധനമൂലം ലഭ്യമാകുന്ന അധിക നികുതി ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്നും വിലക്കയറ്റത്തിന്റെ രൂക്ഷതയില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കണമെന്നും നിയമസഭയില്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന നിഷേധാത്മക – ജനദ്രോഹ നിലപാടുകള്‍ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights