ഡാലസ്: കിരീട പ്രതീക്ഷയില്‍ നില്‍ക്കുന്ന നെതര്‍ലന്‍ഡ്‌സിന്റെ വിജയത്തുടക്കമിടാമെന്ന മോഹത്തിന് പൂട്ടിട്ട് ജപ്പാന്‍. ലോകകപ്പില്‍ വമ്പന്‍മാരെ വിറപ്പിക്കുന്ന പതിവ് ബ്ലൂ സാമുറായികള്‍ ഇത്തവണയും തെറ്റിച്ചില്ല. രണ്ട് തവണ ലീഡ് ഉണ്ടായിട്ടും ഓറഞ്ച് പടയെ ജപ്പാന്‍ 2-2നു പൂട്ടി. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും ആദ്യ മത്സരം തോല്‍ക്കാതെ തുടങ്ങിയ ചരിത്രമുണ്ട് ജപ്പാന്. ഇത്തവണ അതിനു മാറ്റം വരുമോ എന്ന സംശയം ജനിച്ചെങ്കിലും കെയ്‌റ്റോ നകാമുറ, ദെയ്ചി കമാഡ എന്നിവരുടെ ?ഗോളുകള്‍ അവരുടെ സമനില തെറ്റിക്കാതെ കാത്തു.
ആദ്യ പകുതി ?ഗോള്‍രഹിതമായിരുന്നു. വിരസവും. തുടക്കത്തില്‍ നെതര്‍ലന്‍ഡ്‌സിന്റെ ഡാനിയല്‍ മാലന്‍ നടത്തിയ മുന്നേറ്റം ജപ്പാന്‍ ?ഗോള്‍ കീപ്പര്‍ സിയോണ്‍ സുസുക്കി മിന്നും സേവിലൂടെ രക്ഷപ്പെടുത്തി. ഈ മുന്നേറ്റം മാറ്റി നിര്‍ത്തിയാല്‍ നെതര്‍ലന്‍ഡ്‌സിനും ജപ്പാനും ആദ്യ പകുതിയില്‍ നിലവാരമുള്ള കളി പുറത്തെടുക്കാന്‍ സാധിച്ചില്ല. മിഡ്ഫീല്‍ഡില്‍ തകേഫുസ കുബോ തീര്‍ത്തും നിറം മങ്ങിയതും ജപ്പാന്റെ കളിയെ ബാധിച്ചു. മറുഭാ?ഗത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
വാന്‍ ഡെ വെന്‍, കോഡി ?ഗാക്‌പോ എന്നിവര്‍ ആദ്യ പകുതിയില്‍ ?ഗോള്‍ നീക്കം നടത്തിയെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. ജപ്പാന്റെ ഭാ?ഗത്തു നിന്നു ആദ്യമായൊരു മികച്ച നീക്കം വന്നത് 43ാം മിനിറ്റില്‍. ഇടതു ഭാ?ഗത്തു നിന്നു ലഭിച്ച ക്രോസ് കെയ്‌റ്റോ നകാമുറ വലത് ഭാ?ഗം ലക്ഷ്യമിട്ട് തൊടുത്തെങ്കിലും പന്ത് പോസ്റ്റില്‍ തൊട്ടിയുരുമ്മി പുറത്തു പോയി. പിന്നാലെ നെതര്‍ലന്‍ഡ്‌സ് പ്രതിരോധത്തെ പരീക്ഷിച്ച് അയാസെ ഉഡെയുടെ ഷോട്ടും വന്നു. അതും പക്ഷേ ലക്ഷ്യം തെറ്റി.
കൃത്യം പറഞ്ഞാല്‍ 50ാം മിനിറ്റിനു ശേഷമാണ് മത്സരം അവേശത്തിലേക്ക് വന്നത്. ഡച്ച് താരം കോഡി ?ഗാക്‌പോയെ ജപ്പാനീസ് ക്യാപ്റ്റന്‍ റിറ്റ്‌സു ഡോവന്‍ വീഴ്ത്തിയതിനു നെതര്‍ലന്‍ഡ്‌സിനു അനുകൂലമായി ഫ്രീകിക്ക്. ഇത് നേട്ടത്തിലെത്തിക്കാന്‍ അവര്‍ക്കായില്ലെങ്കിലും സെക്കന്‍ഡ് ബോള്‍ എടുത്ത റയാന്‍ ?ഗ്രാവന്‍ബെര്‍?ഗ് പന്ത് നേരെ ക്യാപ്റ്റനും പ്രതിരോധക്കരുത്തനുമായ വിര്‍ജില്‍ വാന്‍ ഡെയ്കിനെ കണക്കാക്കി ക്രോസ് ചെയ്തു. താരം പിഴയ്ക്കാതെ ഹെഡ്ഡര്‍ വലയിലേക്കിട്ട് ഡച്ച് സംഘത്തിന് ലീഡ് സമ്മാനിച്ചു. 51ാം മിനിറ്റിലാണ് ?ഗോളിന്റെ പിറവി.
?ഗോള്‍ വഴങ്ങേണ്ടി വന്നതോടെ ജപ്പാനും ഉണര്‍ന്നു. അവരും ആക്രമണത്തിലേക്ക് കടന്നു. അതിവേ?ഗം ഫലവും കിട്ടി. നെതര്‍ലന്‍ഡ്‌സിന്റെ ?ഗോള്‍ ആ?ഹ്ലാദത്തിനു 6 മിനിറ്റ് മാത്രമാണ് ജപ്പാന്‍ ദൈര്‍ഘ്യം നല്‍കിയത്. 57ാം മിനിറ്റില്‍ കെയ്‌റ്റോ നകാമുറയുടെ ?ഗോളാണ് ജപ്പാന് സമനില സമ്മാനിച്ചത്. തകേഫുസ കുവോയുടെ നീക്കത്തിനൊടുവില്‍ കിട്ടിയ പന്ത് നകാമുറ നെടുനീളന്‍ ഷോട്ടിലൂടെ വലയില്‍ കയറ്റി.
ലീഡ് തിരികെ പിടിക്കാന്‍ നെതര്‍ലന്‍ഡ്‌സും നീക്കം തുടങ്ങി. 64ാം മിനിറ്റില്‍ അവര്‍ രണ്ടാം ഗോളും നേടി. ക്രിസെന്‍സിയോ സമ്മര്‍വില്ലയാണ് വല ചലിപ്പിച്ചത്. പെനാല്‍റ്റി ഏരിയയ്ക്ക് പുറത്തു നിന്നു ഗ്രാവന്‍ബെര്‍ഗ് നല്‍കിയ പാസ് സ്വീകരിച്ച് സമ്മര്‍വില്ല ബോക്‌സിന്റെ അറ്റത്തു നിന്നു ഒരു നെടുനീളന്‍ ഷോട്ട് പായിച്ചു. കൃത്യം വലയില്‍ തന്നെ അതു കയറുകയും ചെയ്തു. ജപ്പാന്‍ ഗോള്‍ കീപ്പര്‍ സുസുക്കിയുടെ ഡൈവിനൊന്നും ആ ഷോട്ട് തടുക്കാന്‍ സാധിച്ചില്ല.
മെംഫിസ് ഡിപായ്, ക്വിന്റന്‍ ടിംബര്‍ അടക്കമുള്ള താരങ്ങളെ കളത്തിലിറക്കി ലീഡ് ഉയര്‍ത്താന്‍ അവസാന ഘട്ടത്തിലേക്ക് കടന്ന സമയത്ത് ഡൊണാള്‍ഡ് കൂമാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതൊന്നും വിജയം കൊണ്ടുവന്നില്ല. തുടരന്‍ ആക്രമണങ്ങളുമായി ഓറഞ്ച് പട കിണഞ്ഞു ശ്രമിച്ചിട്ടും ?ഗോളും പിറന്നില്ല. കളി നെതര്‍ലന്‍ഡ്‌സ് ജയിക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ് അവരുടെ നെഞ്ച് തകര്‍ത്ത് ജപ്പാന്‍ സമനില ?ഗോള്‍ നേടി വീണ്ടും തിരിച്ചെത്തിയത്.
കളി അവസാന 5 മിനിറ്റിലേക്ക് കടന്നു. സമനിലയ്ക്കായി ജപ്പാനും ആക്രമണം കടുപ്പിച്ചു. അതിന്റെ ഫലവും അവര്‍ക്ക് കിട്ടി. 89ാം മിനിറ്റില്‍ കിട്ടിയ കോര്‍ണര്‍ സമര്‍ഥമായി വലയിലേക്കിട്ട് ഡെയ്ചി കമാഡയാണ് ജപ്പാനെ തോല്‍ക്കാതെ രക്ഷപ്പെടുത്തിയത്. ഇഞ്ച്വറി സമയം 6 മിനിറ്റ് കിട്ടിയെങ്കിലും മത്സരത്തില്‍ പിന്നീട് ?ഗോള്‍ വന്നില്ല.









