സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല’; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

നടന്‍ സലിം കുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തിക്കും തിരക്കുമുണ്ടാക്കിയതും ഒടുവില്‍ മകന്‍ ചന്തു സലിം കുമാറിന് പ്രതികരിക്കേണ്ടി വന്നതും വലിയ ചര്‍ച്ചയായിരുന്നു. മരണ വീട്ടില്‍ പോലും കണ്ടന്റ് തേടി, മറ്റുള്ളവരുടെ സ്വാകാര്യതയെ മാനിക്കാതെ കടന്നു കയറുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.ഇതിനിടെ തനിക്കും ഇത്തരത്തില്‍ അനുഭവങ്ങള്‍ നേരിടേണ്ടി വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജിനി ഹരിദാസ്. ചന്തുവിന് പ്രതികരിക്കേണ്ടി വന്നുവെന്നത് തനിക്ക് ഏറെ വിഷമമുണ്ടാക്കിയെന്നാണ് രഞ്ജിനി യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞത്.കഴിഞ്ഞ ദിവസം ഏറ്റവും വേദനിച്ചത് ചന്തുവിന്റെ പ്രതികരണം കണ്ടപ്പോഴാണ്. സ്വന്തം മകന് അച്ഛന്‍ മരിച്ചിട്ട് കരയാന്‍ പോലും പറ്റാത്ത സാഹചര്യം ഉണ്ടാക്കി. സലിം കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ മരിച്ചത് നമുക്ക് ഇത്രയും ആഴമുള്ള വിഷമമാണെങ്കില്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് എങ്ങനെയായിരിക്കും എന്ന് മനസിലാക്കേണ്ട സാമാന്യ ബോധമില്ലാത്ത കുറേ ആളുകളുടെ ഇടയിലാണല്ലോ നമ്മള്‍ ജീവിക്കുന്നത് എന്ന് ആലോചിക്കുമ്പോള്‍ ഭയങ്കര സങ്കടമുണ്ട്’ രഞ്ജിനി പറയുന്നു.പിന്നാലെ തന്റെ സ്വകാര്യതയിലേക്ക് നടത്തിയ കടന്നു കയറ്റങ്ങളും താരം പങ്കുവച്ചു. ‘വളരെ ചെറിയ പ്രായത്തില്‍ എന്റെ വളരെ അടുത്ത സുഹൃത്ത് മരിച്ചു. സ്റ്റാര്‍ സിംഗറിലൊക്കെ വന്ന സമയമാണ്. ആള്‍ക്കാര്‍ക്ക് എന്നെ പരിചയമുണ്ട്. ഞാന്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അകത്തേക്ക് കയറുന്നതിന് മുമ്പ് ഒരാള്‍ വന്ന് ചേച്ചീ, ഒരു സെല്‍ഫി എന്ന് ചോദിച്ചു. എന്റെ മൂഡ് വേറെയാണ്, എന്റെ സുഹൃത്ത് മരിച്ചു കിടക്കുകയാണ്. സോറി, എനിക്കിവിടെ വെച്ച് സെല്‍ഫിയെടുക്കാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു’ രഞ്ജിനി പറയുന്നു. നടി സുബി മരിച്ച സമയത്ത് കൂളിങ് ഗ്ലാസ് വച്ച് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന്റെ പേരില്‍ നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ചും രഞ്ജിനി സംസാരിക്കുന്നുണ്ട്.

”വളരെ അടുത്ത സുഹൃത്ത് സുബി മരിച്ച സമയത്തും ഇതുപോലെ ആയിരുന്നു. എന്റെ ഇമോഷന്‍ ആളുകള്‍ കാണുന്നത് എനിക്കിഷ്ടമല്ല. അതിനാല്‍ ഞാനെപ്പോഴും സണ്‍ ഗ്ലാസ് ധരിക്കും. സുബി ഞാനുമായി വളരെ അടുപ്പമുള്ള ആളാണ്. 15 വയസ് മുതല്‍ എനിക്കറിയാം. അന്ന് കറുത്ത ഗ്ലാസ് വെച്ചാണ് ഞാന്‍ പോയത്. എന്റെ ഉള്ളിലുള്ള ഇമോഷന്‍ ഞാനെന്തിന് ആളുകളെ കാണിക്കണം. അതെന്റെ പേഴ്‌സണല്‍ ചോയ്‌സ് അല്ലേ. കുറേ ഓണ്‍ലൈന്‍ മീഡിയകള്‍ രഞ്ജിനി ഹരിദാസ് കണ്ണാടി വച്ച് സംസ്‌കാര ചടങ്ങിന് വന്നു എന്ന് കൊടുത്തു. എന്തും കണ്ടന്റാക്കി ഇടുന്നത് ശരിയല്ല” എന്നാണ് രഞ്ജിനി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights