മേപ്പാടി വിംസ് ആശുപത്രിക്ക് സമീപം അപകടം; കാറും ആംബുലന്‍സും കൂട്ടി ഇടിച്ച് ആംബുലന്‍സ് മറിഞ്ഞു, രോഗി മരിച്ചു

മേപ്പാടി: മേപ്പാടി വിംസ് (WIMS) ആശുപത്രിക്ക് സമീപം കാറും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആംബുലന്‍സ് മറിയുകയും അതിലുണ്ടായിരുന്ന രോഗിക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
?സംഭവം നടന്ന ഉടന്‍ തന്നെ പരിക്കേറ്റ രോഗിയെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ വച്ച് രോഗി മരണപ്പെടുകയും ചെയ്തു. അപകടത്തില്‍ ആംബുലന്‍സിന്റെ സൈഡിലും കാറിന്റെ മുന്‍ഭാഗത്തും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
വൈത്തിരി ഗവണ്മെന്റ് ഹോസ്പിറ്റലില്‍ നിന്നും രോഗിയുമായി എത്തിയ ആംബുലന്‍സ് ആണ് അപകടത്തില്‍ പെട്ടത്. ഗുരുതരാവസ്ഥയില്‍ വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടു വരുകയായിരുന്ന ബത്തേരി പഴുപ്പത്തൂര്‍ സ്വദേശി ചപ്പകൊല്ലി ഗോപാലന്‍ (71)ആണ് മരിച്ചത്. ഗോപാലന്റെ ഭാര്യ മാധവി, ആംബുലന്‍സ് ഡ്രൈവര്‍ ഷമീര്‍ എന്നവര്‍ക്ക് പരികേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights