‘തല നേരെ നില്‍ക്കുന്നില്ല, തൊലി പൊളിഞ്ഞു, ഓര്‍മക്കുറവുണ്ട്; ഇനിയെങ്കിലും എന്നെ ദ്രോഹിക്കരുത്…!’

തന്റെ ആരോഗ്യാവസ്ഥ തുറന്ന് പറഞ്ഞ് രേണു സുധി. കാഴ്ചക്കാരുടെ ഹൃദയം നുറുങ്ങുന്ന വിഡിയോയാണ് രേണു പങ്കുവച്ചിരിക്കുന്നത്. തനിക്ക് തീരെ വയ്യെന്നും തല നേരെ നില്‍ക്കുന്നില്ലെന്നും രേണു പറയുന്നു. മുടി വെട്ടാനുണ്ടായ കാരണവും രേണു പങ്കുവെക്കുന്നുണ്ട്. കിടക്കയില്‍ കിടന്നു കൊണ്ടാണ് രേണു സംസാരിക്കുന്നത്.ഗുണം ചെയ്തില്ലെങ്കിലും ഇനിയെങ്കിലും എന്നെ ദ്രോഹിക്കാതിരിക്കുക. കുറേ റീച്ചുണ്ടാക്കിയില്ലേ, ഇനിയെങ്കിലും ദ്രോഹിക്കാതിരിക്കുക. റിതപ്പന്റെ അമ്മ തിരികെ വരണം. മരിക്കാന്‍ എനിക്ക് പേടിയില്ല.പക്ഷെ റിതപ്പനും വീട്ടുകാര്‍ക്കും എന്നെ സ്‌നേഹിക്കുന്നവര്‍ക്കും വിഷമമാകുമെന്നും രേണു പറയുന്നു. പാട്ടു പാടിയാണ് രേണു വിഡിയോ അവസാനിപ്പിക്കുന്നത്. ആ വാക്കുകളിലേക്ക്:

എനിക്ക് തീരെ വയ്യ. എഴുന്നേറ്റ് നില്‍ക്കാന്‍ പറ്റുന്നില്ല. തല നേരെ നില്‍ക്കുന്നില്ല. എങ്കില്‍ പോലും ഞാന്‍ മുടി വെട്ടി. ഇപ്പോഴത്തെ എന്റെ അവസ്ഥ വളരെ മോശമാണ്. ഉറക്കമില്ല. ചില സമയം ഓര്‍മ്മ കിട്ടില്ല.വാ മുഴുവന്‍ കയ്പ്പാണ്. മുടിയെല്ലാം ഒരുമാതിരി പശ പോലായി. പെടലിയിലെ തൊലിയെല്ലാം പോയി. തലയിലേയും തൊലി പോയി. അതിനാലാണ് മുടി മുറിച്ചത്. വീണ്ടും കുറ്റപ്പെടുത്തുന്നവര്‍ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും.രാവിലെ ആശുപത്രിയില്‍ പോകണം. രക്തത്തിന്റെ കൗണ്ടില്‍ ചെറിയ ഏറ്റക്കുറച്ചിലുണ്ട്. എല്ലാവരും പ്രാര്‍ത്ഥിക്കണം. ഒരുപാട് പേരുടെ പ്രാര്‍ത്ഥന എനിക്കൊപ്പമുണ്ട്. അത് ഈ ദിവസങ്ങളില്‍ മനസിലായി. എവിടെ നിന്നാണെന്ന് അറിയില്ല. ഒരുപാട് പേര്‍ വിളിക്കുന്നു. എന്നെ കാണാന്‍ വന്നവരോട് പരിഭവമില്ല, കാണാന്‍ വന്നവരോട് നന്ദി മാത്രം.

എല്ലാവരും പറയും രേണു സുധി ഭയങ്കര മനക്കരുത്തുള്ള പെണ്‍കുട്ടിയാണ്. ശരിയാണ്.പക്ഷെ ശാരീരികമായി രോഗം വന്നാല്‍ നമ്മള്‍ പെട്ടുപോകും. എന്നെപ്പോലെ തന്നെ രോഗമുള്ള ഒരു പ്രശസ്തയുമായി സംസാരിക്കാറുണ്ട്. അന്ന് അവര്‍ക്ക് എല്ലാമുണ്ടായിരുന്നു.സൗന്ദര്യവും സമ്പത്തുമെല്ലാം. ഇന്ന് അവര്‍ക്ക് ആരുമില്ല. അതുപോലെയാണ്.

എന്നെ നോക്കുന്നത് എന്റെ സഹോദരിയാണ്. അത് കാണുമ്പോഴാണ് കിടക്കണ്ട എന്ന ചിന്ത വരുന്നത്. കഴിഞ്ഞ ദിവസം മുടി വെട്ടിക്കൊണ്ടിരിക്കെ, ഞാന്‍ ഉദ്ഘാടനം ചെയ്ത സലൂണില്‍ നിന്നുള്ളവരാണ് വന്നത്. ആ പെണ്‍കുട്ടികളുടെ കണ്ണ് നിറയുകയാണ്. റിതപ്പന്‍ കണ്ണുനീര്‍ പിടിച്ചുവെക്കുകയായിരുന്നു. അമ്മയ്ക്ക് ഒന്നുമില്ല അമ്മ തിരിച്ചുവരുമെന്ന് ഞാന്‍ പറഞ്ഞു.റിതപ്പന്‍ അപ്പോള്‍ എന്നെ എന്റെ പഴയ, മുടിയുള്ള ഫോട്ടോ കാണിച്ചു തന്നിട്ട് എന്റെ അമ്മ ഈ അമ്മയായിട്ട് വേണം തിരികെ വരാന്‍ എന്ന് പറഞ്ഞു.

അമ്മയ്ക്ക് തീരെ വയ്യ ശ്വാസം മുട്ടലാണ്. എങ്കിലും ഉറങ്ങാതെ രാത്രി മുഴുവന്‍ എന്നെ നോക്കിയിരിക്കും. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും നന്ദി. ഇപ്പോള്‍ അവരാണ് എന്റെ ദൈവം. ഓര്‍മ പോകുന്നുണ്ട് എനിക്ക്.തലയുടെ ഒരു വശം മരച്ചിരിക്കുകയാണ്. എന്റെ ഈ അവസ്ഥ അറിഞ്ഞിട്ടും കുറ്റം പറയുന്നവരുണ്ട്. ഞാനെന്ത് പറയാനാണ്. എനിക്ക് പഴയത്‌ പോലെ എഴുന്നേല്‍ക്കണം.

ഇവിടുന്ന് എഴുന്നേറ്റ് കഴിഞ്ഞാല്‍ ദൈവത്തിന്റെ സാക്ഷിയാകണം. മിഷനറിയോ സുവിശേഷകയോ ആകണം. ഈ രോഗത്തില്‍ നിന്നും മുക്തി കിട്ടിക്കഴിഞ്ഞാല്‍ ദൈവത്തിന് വേണ്ടി എന്റെ അനുഭവ സാക്ഷ്യം പറയാന്‍ എനിക്ക് ആഗ്രഹമുണ്ട്. ആ സ്റ്റേജുകള്‍ ഇപ്പോള്‍ തന്നെ എനിക്ക് കാണാം. കഴിയുമോ എന്നറിയില്ല, എങ്കിലും എനിക്ക് പ്രത്യാശയുണ്ട്. നിങ്ങളെപ്പോലുള്ള നല്ല മനസുകളുടെ സ്‌നേഹമുണ്ടെങ്കില്‍ ഞാന്‍ മുന്നോട്ട് പോകും.

എല്ലാവരും സന്തോഷമായിരിക്കുക. ഗുണം ചെയ്തില്ലെങ്കിലും ഇനിയെങ്കിലും എന്നെ ദ്രോഹിക്കാതിരിക്കുക. കുറേ റീച്ചുണ്ടാക്കിയില്ലേ, ഇനിയെങ്കിലും ദ്രോഹിക്കാതിരിക്കുക. റിതപ്പന്റെ അമ്മ തിരികെ വരണം. മരിക്കാന്‍ എനിക്ക് പേടിയില്ല.പക്ഷെ റിതപ്പനും വീട്ടുകാര്‍ക്കും എന്നെ സ്‌നേഹിക്കുന്നവര്‍ക്കും വിഷമമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights