സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു: ഒരാഴ്ച നിയന്ത്രണം വേണ്ടി വന്നില്ല

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി. നിയന്ത്രണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന് കെഎസ്ഇബി. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി ലഭ്യമായതിനാൽ നിയന്ത്രണം ഒഴിവാക്കാനായെന്ന് കെഎസ്ഇബി. മഴക്കുറവ് മൂലം വൈദ്യുതി ഉപയോഗത്തിൽ വർധനവുണ്ടായി.സംസ്ഥാനത്ത് വൈദ്യുതി ഉപയോ​ഗം വർധിച്ചതിന് പിന്നാലെ കെഎസ്ഇബി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ ഒഴികെ ജൂലൈ മുതല്‍ ‍ഡിസംബര്‍ വരെ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നേരത്തെ അനുമതി നൽകിയിരുന്നു. ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 600 മുതല്‍ 1000 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടാകുമെന്ന് കെഎസ്ഇബി നേരത്തെ കമ്മീഷനെ അറിയിച്ചിരുന്നു.

യൂണിറ്റിന് 10 രൂപ വരെ ഉയര്‍ന്ന നിരക്ക് നല്‍കി വൈദ്യുതി വാങ്ങേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights