കൂറ്റന്‍ ജയം, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; ടി20 പരമ്പര ഉറപ്പിച്ചു

ഹരാരെ: സിംബാബ്‌വെയ്ക്കെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം പോരാട്ടത്തില്‍ 90 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടെയാണ് ഇന്ത്യയുടെ പരമ്പര നേട്ടം. നിലവില്‍ ഇന്ത്യ 2-0ത്തിനു മുന്നില്‍. ഇന്ത്യയുടെ പുതിയ ടി20 നായകനായി സ്ഥാനമേറ്റ ശേഷം ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ നേടുന്ന ആദ്യ പരമ്പര കൂടിയാണ് ഇത്. നേരത്തെ ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരായ പരമ്പര ഇന്ത്യ സമ്പൂര്‍ണമായി പരാജയപ്പെട്ടിരുന്നു.

രണ്ടാം പോരില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന മികച്ച സ്‌കോറുയര്‍ത്തി. സിംബാബ്‌വെയുടെ പോരാട്ടം വെറും 17.5 ഓവറില്‍ 129 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ജയവും പരമ്പരയും ഉറപ്പിച്ചത്. ടോസ് നേടി സിംബാബ്‌വെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights