ഗ്ലാസ്‌ഗോയില്‍ ചരിത്രം കുറിച്ച് ഗുല്‍വീര്‍ സിങ്; 10,000 മീറ്ററില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആറാം ദിനം ഇന്ത്യക്ക് സമ്മാനിച്ചത് അവിസ്മരണീയ നേട്ടങ്ങള്‍. പുരുഷന്മാരുടെ 10,000 മീറ്റര്‍ ഫൈനലില്‍ ഇന്ത്യയുടെ ദീര്‍ഘദൂര ഓട്ടക്കാരന്‍ ഗുല്‍വീര്‍ സിങ് വെള്ളി മെഡല്‍ സ്വന്തമാക്കി. വനിതകളുടെ 69 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഹര്‍ജീന്ദര്‍ കൗറും ഇന്ത്യക്കായി വെള്ളി മെഡല്‍ നേടി. ഇതോടെ ഗെയിംസില്‍ ഇന്ത്യ ഉറപ്പിച്ച മെഡലുകളുടെ എണ്ണം 16 ആയി ഉയര്‍ന്നു. ബോക്‌സിങ്ങില്‍ ജാദു മണി സിങ്, പ്രീതി പവാര്‍, പ്രിയ ഗാംഘാസ്, ലവ്ലിന ബൊര്‍ഗോഹെയ്ന്‍ എന്നിവര്‍ സെമി ഫൈനലില്‍ കടന്നതോടെയാണ് ഇന്ത്യക്ക് കൂടുതല്‍ മെഡലുകള്‍ ഉറപ്പായത്.10,000 മീറ്റര്‍ ഫൈനലില്‍ 27:49.78 മിനിറ്റില്‍ ഫിനിഷ് ചെയ്തുകൊണ്ടാണ് ഗുല്‍വീര്‍ സിങ് വെള്ളി മെഡല്‍ അണിഞ്ഞത്. അവസാന ലാപ്പിലെ അതിവേഗ മുന്നേറ്റമാണ് ഇന്ത്യക്ക് നേട്ടമായത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഈ വിഭാഗത്തില്‍ മെഡല്‍ നേടുന്നത്. ഓസ്‌ട്രേലിയയുടെ കൈ റോബിന്‍സണ്‍ സ്വര്‍ണം നേടിയപ്പോള്‍ ഐല്‍ ഓഫ് മാന്റെ ഡേവിഡ് മുലാര്‍ക്കി വെങ്കലം നേടി. വനിതകളുടെ 69 കിലോഗ്രാം ഫൈനലില്‍ ആകെ 227 കിലോഗ്രാം (സ്‌നാച്ചില്‍ 101 കിലോ, ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 126 കിലോ) ഉയര്‍ത്തിയാണ് ഹര്‍ജീന്ദര്‍ കൗര്‍ വെള്ളി സ്വന്തമാക്കിയത്. കാനഡയുടെ ഷാര്‍ലറ്റ് സിമണോ ഗെയിംസ് റെക്കോര്‍ഡോടെ (240 കിലോ) സ്വര്‍ണം നേടി.ബോക്‌സിങ് താരം ജാദു മണി സിങ് (55 കിലോ വിഭാഗം) സാംബിയയുടെ മ്വെംഗോ മ്വാലെയെ 5-0ന് പരാജയപ്പെടുത്തി സെമിയിലെത്തി. 54 കിലോ വിഭാഗത്തില്‍ സെമിയിലെത്തിയ പ്രീതി പവാര്‍, നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ നിക്കോള്‍ ക്ലൈഡിനെയാണ് തോല്‍പ്പിച്ചത്. സെമിയിലെത്തി മെഡല്‍ ഉറപ്പിച്ചു. സ്‌കോട്ട്ലന്‍ഡിന്റെ നിയാം മിച്ചലിനെ പരാജയപ്പെടുത്തി സെമി ടിക്കറ്റ് നേടിയ പിയ ഗാംഘാസും മെഡല്‍ ഉറപ്പിച്ചു. 60 കിലോ വിഭാഗത്തിലാണ് താരം മത്സരിക്കുന്നത്.ലോണ്‍ ബോള്‍സില്‍ പുരുഷന്മാരുടെ പെയര്‍ വിഭാഗത്തില്‍ ഇന്ത്യയുടെ നവ്നീത് സിങ് – ദിനേശ് കുമാര്‍ സഖ്യം കുക്ക് ഐലന്‍ഡ്സിനെ ടൈ-ബ്രേക്കറില്‍ പരാജയപ്പെടുത്തി. ബോക്‌സിങ്ങിവനിതകളുടെ 65 കിലോഗ്രാം ക്വാര്‍ട്ടറില്‍ പര്‍വീണ്‍ ഹൂഡയും പുരുഷന്മാരുടെ 90 കിലോഗ്രാം വിഭാഗത്തില്‍ കപില്‍ പോഖ്രിയയും തോല്‍വി വഴങ്ങി പുറത്തായത് ഇന്ത്യക്ക് നിരാശയായി. വനിതകളുടെ ഹൈജമ്പില്‍ പൂജ സിങ്ങിന് 1.82 മീറ്റര്‍ ഉയരം മറികടക്കാനാവാതെ മെഡല്‍ നഷ്ടമായി. നീന്തലില്‍ ശ്രീഹരി നടരാജ് (100 മീറ്റര്‍ ബാക്ക്സ്‌ട്രോക്ക്), സജന്‍ പ്രകാശ്, പാരാ നീന്തല്‍ താരങ്ങളായ കാര്‍ത്തിക് ബുഡിഗിന, അലി ഇമാം എന്നിവരും ഫൈനലില്‍ മെഡല്‍ നേടാനാവാതെ പുറത്തായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights